ചോഴിയക്കാട് അറുനൂറ്റിമുപ്പത്തിയഞ്ചാം നമ്പർ എൻഎസ്എസ് കരയോഗത്തിന്റെ എൺപത്തിരണ്ടാം വാർഷിക പൊതുയോഗം നടന്നു

കോട്ടയം : ചോഴിയക്കാട് 635-ആം നമ്പർ എൻ എസ് എസ് കരയോഗത്തിന്റെ 82-ആം വാർഷിക പൊതുയോഗം ഞായറാഴ്ച വൈകുന്നേരം മൂന്നുമണിക്ക് നടന്നു. കോട്ടയം എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ശ്രീ ബി ഗോപകുമാർ ഉത്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ശ്രീ എ എം രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വാർഷിക പൊതുയോഗത്തിൽ ഇരുന്നൂറോളം കരയോഗഅംഗങ്ങൾ പങ്കെടുത്തു.ചടങ്ങിൽ 635-ആം നമ്പർ എൻ എസ് എസ് കരയോഗം പ്രസിഡന്റ്‌ ശ്രീ. കെ ആർ ഹരികുമാർ അധ്യക്ഷനായിരുന്ന യോഗത്തിൽ എൻ എസ് എസ് സെക്രട്ടറി ശ്രീ. സുധീഷ്കുമാർ സ്വാഗതം പറയുകയും,വനിതാസമാജം പ്രസിഡന്റ്‌ ശ്രീമതി രാധാമണി രമേശ്‌,നാട്ടകം മേഖല കൺവീനർ ശ്രീ അനിൽകുമാർ, ജോയിന്റ് സെക്രട്ടറി ശ്രീ അനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles