ട്യൂഷൻ പഠിക്കാനെത്തിയ പതിനൊന്നുകാരിയെ അശ്ലീല വീഡിയോ കാണിക്കുകയും പീഡിപ്പിക്കുകയും ചെയ്ത അധ്യാപകന് ആറു വർഷം കഠിന തടവ്; പോക്‌സോ കേസിൽ കോടതി ശിക്ഷിച്ചത് തിരുവനന്തപുരം വെള്ളായണി സ്വദേശിയെ

തിരുവനന്തപുരം: ട്യൂഷൻ പഠിപ്പിക്കുന്നതിനായി വീട്ടിലെത്തിയ ശേഷം പതിനൊന്നുകാരിയെ അശ്ലീല വീഡിയോ കാണിക്കുകയും , കടന്നു പിടിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത അധ്യാപകനെ പോക്‌സോ കേസിൽ ശിക്ഷിച്ച് കോടതി. പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലാണ് അധ്യാപകനെ ആറു വർഷം കഠിന തടവിനും കാൽലക്ഷം രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം വെള്ളയാണി വാളങ്കോട് സ്വദേശി ഉത്തമൻ (47) നെയാണ് തിരുവനന്തപുരം അതിവേഗ സ്‌പെഷ്യൽ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ആറ് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്ടപരിഹാരം നൽക്കണമെന്നും കോടതി വിധിച്ചു.

Advertisements

2019 ഫെബ്രുവരി 21 ന് വൈകിട്ട് നാലുമണിയോടെ പെൺകുട്ടിയുടെ പാങ്ങപ്പാറയിലെ വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ട്യൂഷനിടെ മൂത്രം ഒഴിക്കുന്നതിനെപ്പറ്റിയും, ശുചിത്വത്തെപ്പറ്റിയും കുട്ടിയോട് പറഞ്ഞു. ഇതിനു ശേഷം കുട്ടിയെ നിർബന്ധിച്ച് മൂത്രമൊഴിയ്ക്കാൻ പ്രതി പറഞ്ഞു വിട്ടു. കുട്ടി നടന്നു പോകുന്നതിനിടെ ഇയാൾ കുട്ടിയെ കടന്നു പിടിക്കുകയും, സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ഇത് കുട്ടി തടഞ്ഞതോടെ സ്വന്തം മൊബൈലിൽ നിന്നും അശ്ലീല വീഡിയോ ദൃശ്യങ്ങൾ പ്രതി കുട്ടിയെ കാണിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, വീഡിയോ കാണേണ്ടെന്നും ക്ലാസ് തുടരണമെന്നും കുട്ടി ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയ്യാറായില്ല. തുടർന്നു, കുട്ടിയെ ബലമായി പിടിച്ച് മടിയിലിരുത്തിയ പ്രതി ഉമ്മ വയ്ക്കുകയും ചെയ്തു. കുട്ടി ബഹളം വെക്കുമെന്ന് സംശയം തോന്നിയ പ്രതി ട്യൂഷൻ നിർത്തി പോവുകയായിരുന്നു.

രാത്രി ഓഫീസിൽ നിന്ന് അമ്മ വീട്ടിൽ എത്തിയപ്പോൾ ഭയപ്പാടോടെ കുട്ടിയെ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ, ട്യൂഷൻ ടീച്ചറെ ഭയന്ന അമ്മ വിവരം പുറത്ത് പറയാൻ തയ്യാറായില്ല. അടുത്ത ദിവസം ഓഫീസിലിരുന്ന് കുട്ടിയുടെ അമ്മ കരയുന്നത് കണ്ട കൂട്ടുകാരിയാണ് പൊലീസിൽ പരാതി നൽക്കാൻ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി .മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർമാരായ പി.ഹരിലാൽ, ജെ.രാജീവ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Hot Topics

Related Articles