പോക്സോ കേസിൽ അറബി അദ്ധ്യാപകനെ വെറുതെ വിട്ടു : കോടതി വിട്ടയച്ചത് സർക്കാർ സ്കൂൾ അധ്യാപകനെ 

കോട്ടയം : മൂന്നാം ക്ലാസ് വിദ്യാർത്ഥിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറി എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അധ്യാപകനെ കുറ്റവിമുക്തനാക്കി. കോട്ടയം കുമരകം ഭാഗത്തുള്ള സർക്കാർ സ്‌കൂളിലെ അറബി അദ്ധ്യാപകനായ സാലിഹ് ടി. എസ്. നെയാണ് കോട്ടയം ഫാസ്‌റ്റ്‌ ട്രാക്ക് കോടതി നിരപരാധി എന്നു കണ്ടെത്തി വെറുതെ വിട്ടയച്ചത്. 2023 കാലത്ത് സർക്കാർ സ്കൂ‌ളിൽ അറബി അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന പ്രതി 3-ാം ക്ലാസ്സ് വിദ്യാർത്ഥിനികളോട് ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയതിന് പ്രതിക്കെതിരായി ഇന്ത്യൻ ശിക്ഷാ നിയമം 354 ഉം, കുട്ടികൾക്കെതിരായുള്ള ലൈംഗിക ആക്രമണം തടയുന്നതിനുള്ള പോക്സോ വകുപ്പുകൾ പ്രകാരവും കുമരകം പോലീസ് കേസെടുത്തിട്ടുള്ളതാണ്. ക്ലാസ്സ് സമയത്ത് ഇരയായ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രത്യേക ആരോപണം. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 9 സാക്ഷികളെ വിസ്മരിക്കുകയും പതിമൂന്നോളം രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. ഫാസ്‌റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്‌ജ് സതീഷ്‌കുമാർ ആണ് പ്രതിയെ വെറുതെ വിട്ടത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് കെ.എസ്.ആസിഫ്, അഡ്വ വിവേക് മാത്യു വർക്കി ,   അജയകുമാർ , സൽമാൻ, ലക്ഷ്മ‌മി, നെവിൻ, മീര, കിഷോർ എന്നിവർ ഹാജരായി. അദ്ധ്യാപകർ തമ്മിലുള്ള പകപോക്കലാണ് ടി കേസിനു കാരണമെന്ന് പ്രതിഭാഗം ആരോപിച്ചു.

Advertisements

Hot Topics

Related Articles