കാലം ഫലപ്രദമാകുവാൻ തിരഞ്ഞെടുപ്പ് തിരിച്ചറിവോടെ  വേണം :  ഡോ. അലക്സാണ്ടർ ജേക്കബ് 

പത്തനംതിട്ട :സമയം പാഴാക്കാതെ ഇരിക്കാൻ തെരഞ്ഞെടുപ്പുകൾ തിരിച്ചറിവോടെ ആകണമെന്ന് ഡോ. അലക്സാണ്ടർ ജേക്കബ് ഐപിഎസ്  പ്ലസ്  വൺ വിദ്യാർഥികളെ ഓർമിപ്പിച്ചു.

Advertisements

പത്തനംതിട്ട മർത്തോമ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ‘ജ്യോതിർഗമയ- 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ ഡി ജി പി. ഇന്നത്തെ ലോകത്തിൽ നിലനിൽക്കുന്ന വൈവിധ്യമാർന്ന കരിയറുകളെ  കുറിച്ചും, പഠന സാധ്യതകളെക്കുറിച്ചും വിശദമാക്കിക്കൊണ്ട് അവസരങ്ങളും മത്സരങ്ങളും ഒരേപോലെ ഉയർന്നു നിൽക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വന്തം ശക്തിയും, ദൗർബല്യവും തിരിച്ചറിഞ്ഞ് ഉചിതമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നും, തെറ്റായ തെരഞ്ഞെടുപ്പുകൾ ലക്ഷ്യത്തിക്കുള്ള   ദൂരം വർദ്ധിപ്പിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.എൽ  എ സി ട്രഷറർ റവ . ഡോ. മാത്യു എം തോമസ് അധ്യക്ഷത വഹിച്ചു . ജ്യോതിർഗമയ- 2024 സ്കൂൾ ഗവേണിംഗ് ബോർഡ് മെമ്പർ ഡോ. മാത്യൂസ് തോമസ്,  പിടിഎ പ്രസിഡണ്ട് സാം ജോർജ്ജുകുട്ടി, പ്രിൻസിപ്പൽ ജിജി മാത്യൂ സക്കറിയ ,ഹെഡ്മിസ്ട്രസ്  അജി എം ആർ, അധ്യാപകരായ ബീന കെ പി, ലീന വർഗീസ്, സുജ വർഗീസ്, വിദ്യാർത്ഥി പ്രതിനിധി അഭിഷേക് എസ്  എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.