കോട്ടയം നഗരമധ്യത്തിൽ സ്ത്രീകൾക്ക് നേരെ വീണ്ടും അതിക്രമം! ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികളെ കടന്നു പിടിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ ചേർന്നു ഓടിച്ചിട്ട് പിടിച്ചു; പിടിയിലായത് സ്ഥിരമായി പെൺകുട്ടികളെ കടന്നു പിടിക്കാൻ ശ്രമിക്കുന്നയാൾ എന്നു സൂചന

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ വീണ്ടും സ്ത്രീകൾക്കു നേരെ അതിക്രമം. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്ത് സ്ത്രീകളെ കടന്നു പിടിച്ച സംഭവത്തിനു പിന്നാലെ, വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയാണ് ജില്ലാ ജനറൽ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ സ്ത്രീകളെ യുവാവ് കടന്നു പിടിച്ചത്. വൈദ്യുതി മുടങ്ങിയ സമയത്ത് സ്ത്രീകളെ കടന്നു പിടിച്ച ഇയാളെ, നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനു കൈമാറി. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തുണ്ടായതിനു സമാനമായ സംഭവമാണ് ഇപ്പോൾ ജില്ലാ ആശുപത്രിയ്ക്കു സമീപത്തും ഉണ്ടായിരിക്കുന്നത്.

Advertisements

വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെ ജില്ലാ ആശുപത്രിയ്ക്കു സമീപം മാമ്മൻമാപ്പിള ഹാളിനു സമീപത്തെ ഇടവഴിയിലായിരുന്നു സംഭവം. ഇവിടുത്തെ ഹോസ്റ്റലിലേയ്ക്കു പോകുകയായിരുന്ന പെൺകുട്ടിയെയാണ് ഇത് വഴി എത്തിയ യുവാവ് കടന്നു പിടിച്ചത്. പെൺകുട്ടി ബഹളം വച്ചതോടെ നാട്ടുകാരും ഓടിയെത്തി. പെൺകുട്ടി ബഹളം വച്ചതോടെ പ്രതി ചന്തക്കടവ് ഭാഗത്തേയ്ക്ക് ഓടി രക്ഷപെട്ടു. ഇതേ തുടർന്നു, പിന്നാലെ ഓടിയ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി. തുടർന്നു പൊലീസിനു കൈമാറിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ രണ്ടു ദിവസമായി ജില്ലാ ആശുപത്രിയ്ക്കു സമീപത്തെ ഇടവഴിയിൽ പെൺകുട്ടികളെ കടന്നു പിടിക്കുന്ന സംഘം വ്യാപകമായിരുന്നതായി പരാതിയുണ്ടായിരുന്നു. കുട്ടികളെ കടന്നു പിടിക്കുകയും ഇവർ ബഹളം വയ്ക്കുമ്പോൾ ഓടിരക്ഷപെടുകയുമായിരുന്നു ഇവർ ചെയ്തിരുന്നത്. ഇത്തരത്തിലുള്ള ഒരാളെയാണ് ഇപ്പോൾ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിനു കൈമാറിയിരിക്കുന്നത്. ഇടവഴിയിൽ വെളിച്ചമില്ലാത്തത് മുതലെടുത്താണ് സാമൂഹ്യ വിരുദ്ധ സംഘം അഴിഞ്ഞാടുന്നത്.

കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു വച്ചു സമാന രീതിയിൽ സ്ത്രീകളെ യുവാവ് കടന്നു പിടിച്ചിരുന്നു. ഇയാളെയും നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ചേർന്ന് പിടികൂടുകയായിരുന്നു. സമാന രീതിയിൽ കോട്ടയം നഗരത്തിൽ അലഞ്ഞു തിരിയുന്ന ശല്യക്കാരുണ്ടെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.

Hot Topics

Related Articles