പുതുപ്പള്ളി: ഇസാഫ് ബാങ്ക് മണർകാട് ബ്രാഞ്ച് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് മച്ചുകാട് സി.എം.എസ്. എൽ.പി. സ്കൂളിന് ലാപ്ടോപ്പുകളും സ്പീക്കറുകളും നൽകി. ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് കെ ജോൺ, അസോസിയേറ്റ് വൈസ് പ്രസിഡൻ്റ് ജോസഫ് വർഗീസ് എന്നിവർ ലാപ്ടോപ്പുകൾ കൈമാറി.
പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി പൊന്നമ്മ ചന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. ജോർജ് കെ. ജോൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ. അനൂപ് ജോർജ് ജോസഫ്, പൂർവ്വ വിദ്യാർത്ഥിയും ഇസാഫ് ബാങ്ക് അസോസിയേറ്റ് വൈസ് പ്രസിഡൻ്റുമായ ജോസഫ് വർഗീസ്, ഇസാഫ് ബാങ്ക് റീജിയണൽ ഹെഡ് പ്രദീപ് നായർ,മണർകാട് ബ്രാഞ്ച് മാനേജർ അനു എസ് കുമാർ, ക്ലസ്റ്റർ ഹെഡ് ദീപ ജോസ്, ഹെഡ്മാസ്റ്റർ ബെന്നി മാത്യു,പി ടി എ പ്രസിഡൻ് രാഖി മോൾ സാം , വിനയചന്ദ്രൻ സൈജു , വിൻസി പീറ്റർ, ബിബിൻ എം. ജെ, സിനു സൂസൻ ജേക്കബ് എന്നിവർ പ്രസംഗിച്ചു.