കോട്ടയം: ജനുവരി 23,30 തീയതികളിൽ ആരാധനാലയത്തിന്റെ അങ്കണത്തിനു പുറത്തേക്ക് ഘോഷയാത്ര, എഴുന്നെള്ളിപ്പ് എന്നിവ നടത്തുന്നത് നിരോധിച്ച് ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ഞായറാഴ്ചകളിൽ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങൾ, പെരുന്നാളുകൾ തുടങ്ങി മതപരമായ ചടങ്ങുകൾ ആരാധനാലയത്തിനുള്ളിൽ തന്നെ നടത്തണം. പരമാവധി 50 പേർക്ക് പങ്കെടുക്കാം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനുവരി 23, 30 തീയതികളിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
Advertisements