ലഹരി വിരുദ്ധ ദിനം: നാളെ സംസ്ഥാനത്ത് ഡ്രൈഡേ; ബിവറേജുകളും ബാറുകളും അടയ്ക്കും

തിരുവനന്തപുരം: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്ത് ബാറുകളും ബിവറേജുകളും അടയ്ക്കും. ഡ്രൈഡേ ആചരണത്തിന്റെ ഭാഗമായാണ് ബാറുകളും ബിവറേജുകളും അടയ്ക്കുന്നത്. ജൂൺ 26 നെ ലഹരി വിരുദ്ധ ദിനമായും അനധികൃത ലഹരിക്കടത്ത് തടയുന്നതിനുള്ള ദിവസമായുമാണ് ആചരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇപ്പോൾ സംസ്ഥാനത്ത് ബിവറേജുകളും ബാറുകളും നാളെ അടയ്ക്കുന്നത്. നേരത്തെ സംസ്ഥാന സർക്കാർ ജൂൺ 26 നെ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിരുന്നു.

Advertisements

Hot Topics

Related Articles