അതിരമ്പുഴ സെന്‍റ്‌ അലോഷ്യസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു

കോട്ടയം : അതിരമ്പുഴ സെന്‍റ്‌ അലോഷ്യസ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍റെ ഒരു വർഷം നീണ്ടു നിൽക്കുന്ന രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു. അതിരമ്പുഴ സെന്‍റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തിൽ ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ്‌ പെരുന്തോട്ടം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ അവൻ്റെ ജീവിത ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ഉതകുന്നതാകണം വിദ്യാഭ്യാസമെന്ന് അദ്ദേഹം പറഞ്ഞു.അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചത് 2000ാമാണ്ടിലാണ്. 2025ൽ 25 വർഷം പൂർത്തിയാക്കുന്നതിനോട് മുന്നോടിയായാണ് രജത ജൂബിലി അഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

Advertisements

അതിരമ്പുഴ സെൻ്റ് മേരീസ് പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ ചങ്ങനാശേരി ആര്‍ച്ച്‌ബിഷപ് മാര്‍ ജോസഫ്‌ പെരുന്തോട്ടം ജൂബിലി അഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ഓരോ മനുഷ്യനും ഓരോ ജീവിത ലക്ഷ്യമുണ്ടെന്നും അവനെ അത് നേടാൻ പ്രാപ്തമാക്കുന്നതാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോസഫ്‌ മുണ്ടകത്തില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. മനോജ്‌ കറുകയില്‍ മുഖ്യപ്രഭാഷണം നടത്തി. ജൂബിലി ഫണ്ട് ശേഖരണത്തിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് ജോസ്‌ അമ്ബലക്കുളവും ജൂബിലി സ്മാരക സ്കോളര്‍ഷിപ്പുകളുടെ പ്രഖ്യാപനം പൂര്‍വ വിദ്യാര്‍ഥിയും പുഷ്പഗിരി മെഡിക്കല്‍ കോളജ് അനസ്തേഷ്യ വിഭാഗം മേധാവിയുമായ ഡോ. തോമസ് പി. ജോര്‍ജ് പണ്ടാരക്കളവും നിര്‍വഹിച്ചു. ഹയർ സെക്കൻഡറി സ്കൂളിന്‍റെ സ്ഥാപക മാനേജര്‍ ഫാ. ആന്‍റണി പോരൂക്കര വിശിഷ്ടാതിഥിയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി, ബ്ലോക്ക് പഞ്ചായത്തംഗം ജയിംസ് കുര്യന്‍, കോട്ടയം നഗരസഭാംഗം‍ സാബു മാത്യു, അതിരമ്ബുഴ പഞ്ചായത്ത്‌ മെംബർ ജോഷി ഇലഞ്ഞിയില്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിനു ജോണ്‍, ഹെഡ്മാസ്റ്റര്‍ ചെറിയാന്‍ ജോബ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജൂബിലി ആന്തത്തിന്‍റെയും ലോഗോയുടെയും പ്രകാശനവും നടന്നു. രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ വിവിധ കർമപരിപാടികള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ജൂബിലി സ്മാരകമായി ഒരു നിര്‍ധന കുടുംബത്തിന് ഭവനം നിര്‍മിച്ചു നല്‍കും. ഓഡിറ്റോറിയം നവീകരണം, മള്‍ട്ടി മീഡിയ കോണ്‍ഫറന്‍സ് റൂം, ആര്‍ച്ച്‌ഗേറ്റ് നിർമാണം എന്നിവയും നടക്കും.

Hot Topics

Related Articles