മുന്നറിയിപ്പില്ലാതെ ഫെഡറല്‍ ബാങ്ക്  അസോസിയേഷൻ ധർണ നടത്തിയതിനെതിരെ ബാങ്ക് നല്‍കിയ ഹർജിയിൽ ഉത്തരവ് ;സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈക്കോടതി 

കൊച്ചി : സമരം ചെയ്യുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് പ്രതിഷേധം നടത്താൻ അവകാശമില്ലെന്ന് ഹൈക്കോടതി. ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തിന്‍റെയും ശാഖ ഓഫിസുകളുടെയും 50 മീറ്റർ ചുറ്റളവില്‍ ധർണയടക്കം സമരങ്ങള്‍ പാടില്ലെന്ന് വ്യക്തമാക്കുന്ന ഉത്തരവിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ നിരീക്ഷണം.200 മീറ്റർ ചുറ്റളവില്‍ സമരം പാടില്ലെന്ന ആലുവ മുൻസിഫ് കോടതിയുടെ ഉത്തരവ് ഭേദഗതി ചെയ്ത നോർത്ത് പറവൂർ അഡീ. ജില്ല കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ മാറ്റം വരുത്തിയാണ് സിംഗിള്‍ ബെഞ്ചിന്‍റെ നടപടി. മുൻസിഫ് കോടതി ഉത്തരവ് ഭേദഗതി ചെയ്തത് ചോദ്യം ചെയ്ത് ഫെഡറല്‍ ബാങ്ക് നല്‍കിയ ഹർജിയാണ് കോടതി പരിഗണിച്ചത്.

Advertisements

മുന്നറിയിപ്പില്ലാതെ ഫെഡറല്‍ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ ധർണ നടത്തിയതിനെതിരെ ബാങ്ക് നല്‍കിയ ഹർജിയിലാണ് മുൻസിഫ് കോടതി ഉത്തരവുണ്ടായത്. ബാങ്കിലേക്ക് ജീവനക്കാരും ഇടപാടുകാരും വരുന്നതും പോകുന്നതും തടയരുതെന്നും നാശനഷ്ടമുണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യരുതെന്നും മുൻസിഫ് കോടതി ഉത്തരവിട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്ഥാന മന്ദിരം, ട്രെയിനിങ് സെന്‍റർ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസ് എന്നിവയുടെയും ശാഖകളുടെയും 200 മീറ്റർ ചുറ്റളവില്‍ യോഗമോ ധർണയോ പ്രകടനമോ നടത്തുന്നതും പോസ്റ്ററുകളോ ബാനറുകളോ സ്ഥാപിക്കുന്നതും മുദ്രാവാക്യം വിളിക്കുന്നതും സമരപ്പന്തല്‍ സ്ഥാപിക്കുന്നതും തടഞ്ഞു. നിലവിലെ നോട്ടീസ് ബോർഡ്, ഹോർഡിങ്സ്, ബാനറുകള്‍ തുടങ്ങിയവ നീക്കാനും ആവശ്യപ്പെട്ടു.ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ച പറവൂർ അഡീ. ജില്ല കോടതി മുൻസിഫ് കോടതി ഉത്തരവിന്‍റെ ആദ്യഭാഗം നിലനിർത്തി. അതേസമയം, 200 മീറ്റർ ചുറ്റളവില്‍ സമരം പാടില്ലെന്ന ഉത്തരവ് ബാങ്കിന്‍റെ സമാധാനപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന വിധം പ്രതിഷേധ പരിപാടികള്‍ പാടില്ലെന്ന വിധം ഭേദഗതി ചെയ്തു. ഈ ഉത്തരവിനെതിരായാണ് ബാങ്ക് ഹൈകോടതിയെ സമീപിച്ചത്.

ജോലിസ്ഥലത്ത് പ്രതിഷേധിക്കാനും സമാധാനപരമായി സംഘടിക്കാനും പ്രകടനം നടത്താനും ഇന്ത്യൻ ഭരണഘടനയുടെ 19ാം അനുഛേദം തൊഴിലാളികള്‍ക്ക് അവകാശം നല്‍കുന്നുണ്ടെങ്കിലും നിയമപരമായി ഇടപാടുകള്‍ നടത്താനുള്ള ബാങ്ക് ഉടമകളുടെ അവകാശത്തിലേക്ക് കടന്നുകയറുന്ന സമരരീതി അനുവദനീയമല്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവെച്ചു.ഇടപാടുകാരുടെ വിശ്വാസത്തിലും ആത്മവിശ്വാസത്തിലും അധിഷ്ഠിതമാണ് ബാങ്കിങ് ബിസിനസ്. സമാധാനപരമായ സമരംപോലും ഇടപാടുകാരെ ഭയപ്പെടുത്താനും ആശങ്കപ്പെടുത്താനുംഇടയാക്കുമെന്നും ചൂണ്ടിക്കാട്ടി.തുടർന്നാണ് സമരങ്ങള്‍ 50 മീറ്റർ ചുറ്റളവിനകത്ത് പാടില്ലെന്ന തരത്തില്‍ ഉത്തരവില്‍ കോടതി ഭേദഗതി വരുത്തിയത്. സംഘം ചേരാനും പ്രതിഷേധിക്കാനുള്ള ജീവനക്കാരുടെ അവകാശം ഇതിലൂടെ ഹനിക്കപ്പെടുന്നില്ലെന്നും കോടതി വിലയിരുത്തി.

Hot Topics

Related Articles