മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കച്ചവടം ചെയ്തു: ഡി.സി.സി സതീഷ് കൊച്ചുപറമ്പിൽ 

പത്തനംതിട്ട: രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ മോദിസർക്കാർ കച്ചവടം ചെയ്തെന്ന് ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ. നീറ്റ് ,നെറ്റ് ചോദ്യപേപ്പറുകൾ ചോർന്നതിൽ പ്രതിഷേധിച്ച് സംസ്ഥാന  വ്യാപകമായി കെ.എസ്.യു വിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി  കെ.എസ്.യു പത്തനംതിട്ട  ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പ്രധാനപ്പെട്ട മൽസരപരീക്ഷകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു യെന്നും, വിദ്യാർത്ഥികളുടെ ഭാവിയെ ഇല്ലായ്മ ചെയ്യുന്ന പ്രവർത്തികൾക്ക് നേതൃത്വം കൊടുത്ത മോദിസർക്കാർ ജനങ്ങളോട് മാപ്പ് പറയണമെന്നും, ചോദ്യ പേപ്പറുകൾ ചോർന്നത് ബി.ജെ.പി യുടെ നേതൃത്വത്തിൽ നടന്ന ആസൂത്രിതമായ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു  ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടിമാരായ നിതിൻ മണക്കാട്ടുമണ്ണിൽ സംസ്ഥാന കൺവീനറുമാരായ തൗഫീക്ക് രാജൻ, ഫെന്നി നൈനാൻ, ലിനറ്റ് മെറിൻ, മുൻ ജില്ലാ പ്രസിഡന്റുമായ അഡ്വ എ സുരേഷ്കുമാർ,അൻസർ മുഹമ്മദ്, സാമുവേൽ കിഴക്കുപുറം, ജില്ലാ ഭാരവാഹികളായ തഥാഗത്ത് ബി കെ,മുഹമ്മദ്‌ സാദിഖ്,അനന്ത ഗോപൻ തോപ്പിൽ, ക്രിസ്റ്റോ വർഗീസ് മാത്യു, അസ്‌ലം കെ അനൂപ്, മെബിൻ നിരവേൽ,റോഷൻ റോയി തോമസ്,ജോൺ കിഴക്കേതിൽ, എലൈൻ മറിയം മാത്യു,ടോണി ഇട്ടി, നിതിൻ മല്ലശ്ശേരി, അഭിജിത് മുകടിയിൽ ,ആൽഫിൻ പുത്തൻകയ്യാല,ജോബിൻ കെ ജോസ്, ജോഷ്വാ  തേരകത്തിനാൽ, അഖിൽ സന്തോഷ്‌,ജോയൽ. റ്റി വിജു, കാർത്തിക്ക് മുരിങ്ങമംഗലം,അക്സ മേരി ലെജി, സെബിൻ സജു, കെസിൽ ചെറിയാൻ, അബിൻ സജീവ്, ജിബി ജോൺ, ശ്രുജിത്, സനോജ് സണ്ണി, ആൽവിൻ സുരേന്ദ്രൻ, അലൻ ജിജി തുടങ്ങിയവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles