മള്ളുശ്ശേരി തിടമ്പൂർക്കുന്ന് ക്ഷേത്രത്തിന് സമീപം തെരുവ് നായ ശല്യം രൂക്ഷം : നാട്ടുകാർക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നേരെ ആക്രമണം

കോട്ടയം : മള്ളുശ്ശേരി തിടമ്പൂർക്കുന്ന് ക്ഷേത്രത്തിന് സമീപം തെരുവ് നായ ശല്യം രൂക്ഷം നാട്ടുകാർക്ക് നേരെ ആക്രമണം. റോഡിലൂടെ വരുന്ന യാത്രക്കാരെയും ഇരുചക്ര വാഹന യാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ് ഈ തെരുവുനായ ആക്രമണം. കഴിഞ്ഞ കുറെ നാളുകളായി ഈ ആക്രമണം തുടർക്കഥയാണെന്നാണ് നാട്ടുകാർ അഭിപ്രായപ്പെടുന്നത്. ഇരുചക്ര വാഹനങ്ങളിൽ വരുന്ന യാത്രക്കാർക്ക് ഇത് കാരണം പല അപകടസാഹചര്യങ്ങളും ഉണ്ടാകുന്ന പശ്ചാത്തലമാണ്.തെരുവ് നായ്ക്കൾ ഒന്നും രണ്ടും ആയി കൂട്ടത്തോടെയുള്ള ആക്രമണമാണ് നടത്തുന്നത്.

Advertisements

റോഡിലൂടെ വരുന്ന വാഹനങ്ങളുടെ പിന്നാലെ ഓടിയും റോഡിന് കുറുകെ നിന്നും വാഹന യാത്രക്കാർക്ക് അപകടം സൃഷ്ടിക്കുന്ന രീതിയിലാണ് തെരുവ് നായ ശല്യം. ഇത് കാരണം റോഡിലൂടെ നടന്നുവരുന്ന കുട്ടികൾക്കും മുതിർന്നവർക്കും ഉൾപ്പെടെ തെരുവുനായ ഭീഷണി നേരിടേണ്ട സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും ആരും തന്നെ തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ്. നഗരസഭ അടിയന്തരമായി ഇടപെട്ട് ഈ വിഷയത്തിൽ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.