കോട്ടയം മുട്ടമ്പലത്ത് നടുറോഡിൽ മരം വീണു : ഇരയിൽക്കടവ് റോഡിൽ വൻ ഗതാഗത തടസ്സം ; വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു

കോട്ടയം : കോട്ടയം മുട്ടമ്പലത്ത് നടുറോഡിൽ മരം വീണതിനെ തുടർന്ന് ഇരയിൽക്കടവ് – മുട്ടമ്പലം റോഡിൽ വൻ ഗതാഗത തടസ്സം. വാഹനങ്ങൾ വഴിതിരിച്ചുവിടുന്നു. കൊപ്രത്ത് ജംങ്ഷന് സമീപം ശാന്തിഭവനിലെ വൻ പുളിമരമാണ് റോഡിലേക്ക് നിലംപതിച്ചത്. പ്രദേശത്തെ രണ്ട് വൈദ്യുതി പോസ്റ്റുകൾ അടക്കം തകരാറിലായിട്ടുണ്ട്. ഇതേ തുടർന്ന് മുട്ടമ്പലത്തും പരിസരപ്രദേശത്തും മണിക്കൂറുകളായി വൈദ്യുതി മുടങ്ങി. പാറയിൽ കവല – ഈരയിൽ കടവ് റോഡിൽ രണ്ട് മണിക്കൂറായി ഗതാഗതം വഴി തിരിച്ച് വിടുന്നു. കെഎസ്ഇബി അഗ്നിരക്ഷാസേന കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കൗൺസിലർ റീബാ വർക്കി, മുൻ കൗൺസിലർ ടി എൻ ഹരി കുമാർ, ദീപു വിശ്വനാഥൻ , മഹേഷ് , ബിജു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles