കോട്ടയം ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 ബുധനാഴ്ച  വൈദ്യുതി മുടങ്ങും

കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂൺ 26 ബുധനാഴ്ച  വൈദ്യുതി മുടങ്ങും. കെ സ് ഇ ബി വാകത്താനം  ഇലക്ട്രിക്കൽ  സെക്ഷന് കീഴിലുള്ള പുകടിയിൽ, ഉദിക്കൽ, ചൊരുക്കുംപാറ, ബി എസ് എൻ എൽ ,എന്നീ ഭാഗങ്ങളിൽ  രാവിലെ 9 മണി മുതൽ   ഉച്ചക്ക് 1 മണി വരെ   വൈദ്യുതി  മുടങ്ങും. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ചാലച്ചിറ, കല്ലുകടവ്, ലൗലിലാൻഡ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കങ്ങഴക്കുന്ന്,പാമ്പൂർ കവല,മണലേൽപീടിക നെല്ലിക്കകുഴി ട്രാൻസ്ഫോർമറുകളിൽ  9:30 മുതൽ 5:00 വരെ വൈദ്യുതി മുടങ്ങും. കുമരകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ  വരുന്ന കട്ടക്കുഴി, പ ണിക്കശ്ശേരി ,  പട്ടട, മഹിളാ സമാജം  എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ  രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

Advertisements

Hot Topics

Related Articles