വാളയാർ: കുതിരാൻ തുരങ്കത്തിലെ ലൈറ്റുകളും സിസിടിവി ക്യാമറകളും മറ്റും തകർത്ത ടിപ്പർ ലോറി പിടികൂടി. കുതിരാൻ തുരങ്കത്തിനു സമീപം ഇരിമ്പുപാലം സ്വദേശിയുടേതാണ് ടിപ്പർ ലോറി. ദേശീയപാത നിർമ്മാണത്തിലെ ഉപകരാറുകൾ എടുത്തു ചെയ്യുന്ന വ്യക്തിയുടേതാണ് ടിപ്പർ ലോറി.
ടിപ്പറിന്റെ പിൻഭാഗത്തെ ക്യാബിൻ ഉയർത്തി വച്ച് ഓടിച്ചതാണ് നാശനഷ്ടത്തിനു കാരണമായത്.
Advertisements
തുരങ്കത്തിന്നകത്തെ 100ൽപ്പരം ലൈറ്റുകളും ,ക്യാമറകളും, എക്സോറ്റുസ്റ്റുകളും അനുബന്ധ ഉപകരണങ്ങളും കേബിളും എല്ലാമാണ് തകർന്നത്. 10 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതാണ് പ്രാഥമിക കണക്കുകൂട്ടൽ.പീച്ചി പൊലീസ് ആണ് വാഹസം കസ്റ്റഡിയിൽ എടുത്തത്.