കാളവണ്ടിയിൽ കയറിയാലും ഇനി എയർ ഇന്ത്യയിൽ കയറില്ല ; എഴുത്തുകാരൻ ആദ്യത്യ കൊണ്ടാവർ 

ന്യൂഡൽഹി: കാളവണ്ടിയിൽ കയറിയാലും ഇനി എയർ ഇന്ത്യയിൽ കയറില്ലെന്ന് എഴുത്തുകാരനായ ആദ്യത്യ കൊണ്ടാവർ . എയർ ഇന്ത്യ എക്സ്പ്രസിലെ തന്റെ ദുരവസ്ഥ പങ്കുവയ്ക്കുകയായിരുന്നു പൂനെ ആസ്ഥാനമായുള്ള ഈ എഴുത്തുകാരന്.ജൂണ് 24ന് ബംഗളൂരുവിൽ നിന്നു പൂനെയിലേക്ക് നടത്തിയ യാത്രയാണ് ആദിത്യയെ മടുപ്പിച്ചത്.ഇനി കാളവണ്ടിയില് കയറി യാത്ര ചെയ്താലും എയർ ഇന്ത്യ എക്സ്പ്രസില് കയറില്ലെന്നാണ് അദ്ദേഹം എക്സില് പങ്കുവച്ച കുറിപ്പില് വ്യക്തമാക്കിയത്. യാത്രയിൽ നിരവധി പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നതെന്നും ഇരട്ടി പണം കൊടുത്താലും ഇനി മറ്റൊരു വിമാനത്തിലെ യാത്ര ചെയ്യൂ എന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. ‘രാത്രി 9.50നായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്.എന്നാൽ രണ്ട് മണിക്കൂറിലേറെ വൈകി 12.20നാണ് വിമാനം പുറപ്പെട്ടത്. സീറ്റിലാകട്ടെ അഴുക്കും കറയും. ദുർഗന്ധം വമിക്കുന്നുമുണ്ടായിരുന്നു. കഷ്ടപ്പെട്ടാണ് യാത്ര ചെയ്തത്. വീട് എത്തിയപ്പോൾ പുലർച്ചെ മൂന്ന് മണിയായിരുന്നു’- ആദിത്യ പറഞ്ഞു. ‘ഇന്നലെ രാത്രി വളരെ വിലപ്പെട്ടൊരു പാഠം പഠിപ്പിച്ചതിന് നന്ദി, എല്ലാ ഗൗരവത്തോടെയും കൂടെ ഞാന് പറയട്ടെ, എന്റെ ജീവിതത്തില് ഇനിയൊരിക്കലും ഞാന് എയര് ഇന്ത്യ എക്സ്പ്രസിലോ എയര് ഇന്ത്യയിലാ യാത്ര ചെയ്യില്ല. ഇരട്ടി പണം മുടക്കേണ്ടി വന്നാലും സമയക്രമം പാലിക്കുന്ന മറ്റൊരു വിമാനത്തിലെ യാത്ര ചെയ്യൂ, കാളവണ്ടി എടുക്കേണ്ടി വന്നാലും നിങ്ങളുടെ എയർലൈനിൽ ഇനി യാത്ര ചെയ്യില്ല’- ഇങ്ങനെ പോകുന്നു ആദ്യത്യ കൊണ്ടാവറിന്റെ കുറിപ്പ്.

Advertisements

‘ടാറ്റ ഗ്രൂപ്പിനോടും അവരുടെ നേതാക്കളോടും ബഹുമാനമുണ്ട്, അവരിൽ നിന്ന് ഞാൻ എപ്പോഴും പൂർണത പ്രതീക്ഷിക്കുന്നു, സത്യസന്ധമായി പറഞ്ഞാല് ഇതൊരു ദുരന്തമായിപോയി’- ഇങ്ങനെ പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. സംഭവം വാര്ത്തയായതോടെ ക്ഷമാപണവുമായി എയര് ഇന്ത്യയും രംഗത്തെത്തി. വേഗത്തില് പരിഹരിക്കാനാവത്തൊരു സാഹചര്യത്താലാണ് ബംഗളൂരു-പൂനെ വിമാനം അന്ന് വൈകിയതെന്നും ഇനി സംഭവിക്കാതെ നോക്കുമെന്നും എയര് ഇന്ത്യ വ്യക്തമാക്കി.’ ഹായ്, ആദിത്യ! നിങ്ങളുടെ ഫ്ളൈറ്റ് താമസിച്ചതിലുണ്ടായ അസൗകര്യത്തില് ഞങ്ങള് ക്ഷമ ചോദിക്കുന്നു. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ കാരണങ്ങളാലായിരുന്നു വിമാനം വൈകിയത്. നിങ്ങള് ഉന്നയിച്ച പ്രശ്നങ്ങള് ഞങ്ങള് പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും’- ഇങ്ങനെയായിരുന്നു എയര് ഇന്ത്യയുടെ കുറിപ്പ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഞങ്ങളുടെ അതിഥികള്ക്ക് ഇത്തരമൊരു അനുഭവം ഉണ്ടാകണമെന്ന് ഞങ്ങള് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നും ഇതൊരു ഒറ്റപ്പെട്ട സംഭവമായി കണക്കാക്കുകയും ഭാവിയില് മികച്ച രീതിയില് സേവിക്കാന് ഞങ്ങള്ക്ക് അവസരം നല്കണമെന്നും മറ്റൊരു കുറിപ്പിലും എയര് ഇന്ത്യ വ്യക്തമാക്കി.അതേസമയം, എയര് ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട് ദുരനുഭവങ്ങള് പങ്കുവെച്ച്‌ നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. ഒരാള് കുറിച്ചത് -നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ്. എയര് ഇന്ത്യയെ ഏറ്റെടുത്തതിന് ശേഷം കാര്യങ്ങള് കൂടുതല് വഷളായിട്ടുണ്ട്. നേരത്തേ നഷ്ടം മാത്രമായിരുന്നുവെങ്കില് ഇപ്പോള് സേവനം തന്നെ നിലവാരമില്ലാത്തതായി എന്നും അയാള് വ്യക്തമാക്കി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.