പത്തനംതിട്ട : ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയി മല്ലപ്പള്ളി ഡിവിഷനിലെ സി കെ ലതാകുമാരിയെ എതിരില്ലാതെ തെരഞ്ഞെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരുന്ന ബീനപ്രഭ വൈസ് പ്രസിഡന്റ് ആയപ്പോൾ ഉള്ള ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വരണാധികാരിയായ ജില്ലാ കളക്ടര്‍ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന് അധ്യക്ഷതയിലായിരുന്നു തെരഞ്ഞെടുപ്പ്. കവിയൂർ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്, മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്തംഗവുമായിരുന്നു. മുണ്ടിയപ്പള്ളിയിലെ അംഗൻവാടി അദ്ധ്യാപിക കൂടിയാണ് സി കെ ലതാകുമാരി.
Advertisements