കൊച്ചി: തന്റെ മകളുടെ പേരിൽ പ്രചരിപ്പിക്കുന്ന തെറ്റായ വാർത്തയ്ക്കെതിരെ നടിയും അവതാരകയുമായ ആര്യ. തന്റെ സുഹൃത്തിന്റെ ഒരു സുഹൃത്തിന്റെ കുഞ്ഞിന് കരൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ നടത്തുവാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് ഒരു വീഡിയോ ആര്യ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു.
ഇതിനെയാണ് ആര്യ മകൾക്ക് വേണ്ടി അഭ്യർത്ഥിക്കുന്നു എന്ന തെറ്റായ പ്രചാരണം നടക്കുന്നത്. കൂടുതൽ പ്രതികരിക്കാത്തത് ആ കുഞ്ഞിന് അങ്ങനെയെങ്കിലും സഹായം ലഭിക്കട്ടെ എന്ന് കരുതിയാണ് എന്നും ആര്യ പറഞ്ഞു.
‘മോൾടെ കരൾ മാറ്റി വെക്കണം! എല്ലാവരും സഹായിക്കണം കൈ കൂപ്പി അപേക്ഷിച്ച് ആര്യ’ എന്ന ടൈറ്റിലോടെയാണ് പ്രചാരണങ്ങൾ നടക്കുന്നത്. ‘സത്യം പറഞ്ഞാൽ ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്ന് അറിയില്ല. ദൈവം സഹായിച്ച് എന്റെ കുഞ്ഞിന് യാതൊരു അസുഖവും ഇല്ല.’
‘അവൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്റെ പേരിലും എന്റെ കുഞ്ഞിന്റെ പേരിലും ഇത്തരം ഒരു ന്യൂസ് വന്നിട്ടും ഞാൻ വളരെ മോശമായി പെരുമാറാത്തത്, അങ്ങിനെയെങ്കിലും നാല് പേർ അറിഞ്ഞ് ആ കുഞ്ഞിന് ഒരു സഹായം കിട്ടട്ടെ എന്ന് കരുതിയാണ്.’
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
‘പക്ഷെ ദയവു ചെയ്ത് ഇത് ചെയ്യരുത്. പോസ്റ്റ് ചെയ്തിരിയ്ക്കുന്ന കാര്യങ്ങൾ ഉള്ളത് പോലെ പറഞ്ഞാൽ എന്താണ് കുഴപ്പം എന്നും ഒരു കുഞ്ഞിന് സഹായം കിട്ടുന്ന കാര്യമല്ലെ, എന്തിനാണ് തെറ്റിദ്ധരിപ്പിയ്ക്കുന്നത് എന്നും ദയവ് ചെയ്ത് കുഞ്ഞുങ്ങളെ ഇതിൽ വ്യാജ വാർത്തകളിൽ വലിച്ചിഴക്കരുത്’ എന്ന് ആര്യ ഇൻസ്റ്റഗ്രാമിൽ പറഞ്ഞു.