‘അടിച്ചു മോനെ ഗോള്‍ഡ്’ . അമൃത് ഫ്യൂഷൻ വേള്‍ഡ്സ് ബെസ്റ്റ് വിസ്കി; ഇന്ത്യൻ മദ്യത്തിന് ഇതാദ്യമായി അപൂര്‍വ നേട്ടം

ലോകോത്തര സ്കോച്ച്‌ വിസ്കി ബ്രാൻഡുകളെ പിന്നാലാക്കി ‘അമൃത് ഫ്യൂഷൻ’ 2024ലെ ബെസ്റ്റ് വിസ്കി ഗോള്‍ഡ് മെഡല്‍ നേടി.ലണ്ടനില്‍ നടന്ന ഇൻ്റർനാഷണല്‍ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിള്‍ മാള്‍ട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേള്‍ഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയില്‍ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്.

Advertisements

രാജ്യത്തെ ഏറ്റവും മികച്ച സിംഗിള്‍ മാള്‍ട്ട് വിസ്കി എന്ന് പേരെടുത്ത അമൃത് ഫ്യൂഷൻ വൻതോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. 1948ല്‍ രാധാകൃഷ്ണ ജഗ്ദാലെ കർണാടകയില്‍ സ്ഥാപിച്ച അമൃത് ഡിസ്റ്റിലറീസ് രാജ്യത്തെ ഏറ്റവും വിലകൂടിയ മദ്യങ്ങള്‍ ഉല്പാദിപ്പിക്കുന്ന കമ്ബനിയായി മാറി. സിംഗിള്‍ മാള്‍ട്ട് വിസ്കി ബ്രാൻഡില്‍ ലോകത്തെ ഏറ്റവും മികച്ച ആദ്യ 10 ബ്രാൻഡുകളിലൊന്നായി അമൃത് വിസ്കി മാറിയിട്ടുണ്ട്. 40ലധികം അവാർഡുകള്‍ ഈ ബ്രാൻഡിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിവേഗം വളരുന്ന ലോകത്തിലെ പ്രധാനപ്പെട്ട 30 മദ്യ ഉല്പന്നങ്ങളില്‍ ആറെണ്ണം ഇന്ത്യയില്‍ നിന്നുള്ള ബ്രാൻഡുകളാണ്. ലോക മദ്യവിപണിയുടെ മൂന്നില്‍ രണ്ട് കയ്യടക്കി വെച്ചിരിക്കുന്നത് ഇന്ത്യൻ ഉല്പന്നങ്ങളാണ്.

Hot Topics

Related Articles