ഗെയ്റ്റ് ഒഴിവാക്കാനായി അടിപ്പാത പണിതു ; ഒടുവിൽ അടിപ്പാതയ്ക്കും ഗെയ്റ്റ് പണിത് റെയിൽവേ

തിരുവല്ല : റെയിൽവേ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അടിപ്പാതകളിൽ ഗെയ്റ്റ് സ്ഥാപിച്ച് റെയിൽവേ തടിതപ്പുന്നു മഴക്കാലത്ത് റെയിൽവേ അടിപ്പാതകളിൽ നിറയുന്ന വെള്ളം ഒഴിവാക്കാനായി നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടും അവയൊന്നും വിജയം കാണാത്തതിന്റെ പശ്ചാത്തലത്തിൽ സ്ഥിരം ഗേറ്റ് നിർമ്മിച്ച് വാഹനഗതാഗതം ഒഴിവാക്കി റെയിൽവേയുടെ ഭാഗം സുരക്ഷിതമാക്കാനുള്ള നീക്കമാണ് ഇപ്പോൾ നടത്തിയിരിക്കുന്നത്. അടിപ്പാതകളിൽ മേൽക്കൂര പണിതും വെള്ളം വറ്റിക്കുന്നതിനായിവലിയ മോട്ടോറുകൾ സ്ഥാപിച്ചും വെള്ളം ഒഴുകി മാറുന്നതിനായി വലിയ ഓടകൾ നിർമ്മിച്ചിട്ടും അടി പാതയിലെ വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിന്റെ പശ്ചാത്തലത്തിലാണ് ഗെയ്റ്റ് സ്ഥാപിച്ച് വാഹനഗതാഗതം തടയുന്നത്.

Advertisements

എം സി റോഡിനെയും ടികെ റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡുകളായ കുറ്റൂർ – മനയ്ക്കച്ചിറ റോഡിലെയും തിരുമൂലപുരം – കറ്റോട് റോഡിലെയും അടിപ്പാതകളിലാണ് ഇപ്പോൾ റെയിൽവേ ഗെയ്റ്റ് സാധിച്ചിരിക്കുന്നത്. മണിമലയാറ്റിൽ വെള്ളം ഉയർന്നാൽ തിരുമൂലപുരം അടിപ്പാത പൂർണമായും മുങ്ങുമെങ്കിലും കുറ്റൂർ അടിപ്പാതയിൽ വളരെ വൈകിയേ വെള്ളം ഉയരുകയുള്ളൂ. ഈ സമയം ടോറസും ടിപ്പറും അടക്കമുള്ള വലിയ വാഹനങ്ങൾക്ക് ഇതുവഴി സുഗമമായി കടന്നു പോകാൻ സാധിക്കുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാറുകൾ അടക്കമുള്ള ചെറിയ വാഹനങ്ങൾക്കായിരുന്നു ഈ വെള്ളക്കെട്ടിലൂടെ പോകാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്.
ഗെയ്റ്റ് സ്ഥാപിച്ച തോടുകൂടി ഇനി ഒരു വാഹനങ്ങൾക്കും കടന്നു പോകാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
അടിപ്പാതയുടെ വീതി കുറഞ്ഞു – വി ആർ രാജേഷ്.
അടിപ്പാതയ്ക്കുള്ളിൽ ഗെയ്റ്റ് പണിതതോടുകൂടി അടിപ്പാതെക്കുള്ളിലെ വീതി ഒരടി കുറഞ്ഞതായി യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയും സമീപവാസിയുമായ വി ആർ രാജേഷ് വഞ്ചിമലയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം നടന്ന അടിപ്പാതയുടെ നവീകരണ പ്രവർത്തനത്തിൽ അടിപ്പാതയുടെ ഒരുവശത്ത് കൂടി ചെറിയ വാഹനങ്ങൾക്ക് കടന്നു പോകുന്നതിനായി റോഡ് ലെവലിൽ നിന്നും ഉയർത്തി നടപ്പാത വീതി കൂട്ടി പണിതിരുന്നു. അന്ന് നിർമ്മാണ ചുമതലമുണ്ടായിരുന്ന എഞ്ചിനീയറോട് അര അടിയും കൂടെ വീതി കൂട്ടിയാൽ വലിയ കാറുകൾക്ക് ഉൾപ്പെടെ കടന്നു പോകാൻ സാധിക്കും എന്ന് നാട്ടുകാർ പറഞ്ഞെങ്കിലും ഒരിഞ്ചുപോലും കൂട്ടാൻ സാധിക്കില്ല എന്ന കടുംപിടുത്തത്തിൽ ആയിരുന്നു ഉദ്യോഗസ്ഥർ. ‘

ആ സാഹചര്യത്തിലാണ് ഇപ്പോൾ റോഡിന്റെ വീതി ഒരടിയോളം കവർന്നെടുത്ത് ഗെയ്റ്റ് സാഥാപിച്ചിരിക്കുന്നത്. അന്ന് അരയടി കൂട്ടിയിരുന്നെങ്കിൽ വലിയ വാഹനങ്ങൾക്കുൾപ്പടെ യാത്ര തടസ്സം സൃഷ്ടിക്കുന്ന ഈ ഗെയ്റ്റ് ഒഴിവാക്കാമായിരുന്നുവെന്നും രാജേഷ് പറഞ്ഞു. റെയിൽവേ പോലെയുള്ള മികച്ച എൻജിനീയറിങ്
വൈദഗ്ധ്യമുള്ള ഡിപ്പാർട്ട്മെന്റ്കളിലെ ഇത്തരം പരാജയപ്പെട്ട പരീക്ഷണങ്ങൾ കാണുമ്പോൾ റെയിൽവേയുടെ സുരക്ഷിതത്വവും ആശങ്കയിലുമാണ്.

Hot Topics

Related Articles