തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിലവില്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനമുണ്ടെങ്കിലും അതേക്കുറിച്ച് വ്യാപകമായി പരാതികളും ഉയരാറുണ്ട്. പലപ്പോഴും യാത്രക്കാര്‍ ടിക്കറ്റ് എടുക്കാനായി പരിശോധിക്കുമ്ബോള്‍ പൂര്‍ണമായ വിവരങ്ങള്‍ ഉള്‍പ്പെടെ ലഭിക്കാറില്ലെന്നതാണ് പ്രധാന പരാതി. ടിക്കറ്റ് ബുക്കിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ റെയില്‍വേയുടെ മാതൃക സ്വീകരിക്കാനാണ് കെഎസ്ആര്‍ടിസി തയ്യാറെടുക്കുന്നത്. ഇതിനായി റെയില്‍വേയുടെ മാതൃകയില്‍ ആപ്പുകള്‍ വികസിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ അറിയിച്ചു.
അതോടൊപ്പം തന്നെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുകളില്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിച്ച് ബസുകളുടെ ഓരോ റൂട്ടിലേക്കുള്ള വരവും പോക്കും കൃത്യമായി പ്രദര്‍ശിപ്പിക്കാനും ആലോചനയുണ്ട്. റെയില്‍വേയുടെ അതേ മാതൃക പിന്തുടര്ന്ന് യാത്രക്കാര്‍ക്ക് വിവരം ചോദിച്ച് മനസ്സിലാക്കുന്നതിന് പകരമായി ബസുകളുടെ റൂട്ടും സമയവും മൈക്കിലൂടെ അനൗണ്‍സ് ചെയ്യുന്ന രീതിയും കൊണ്ടുവരാന്‍ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേശസാസ്കൃത റൂട്ടുകളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും ഇവിടങ്ങളില്‍ കൂടുതല്‍ എസി ബസുകള്‍ നിരത്തിലിറക്കാനും ഗതാഗത വകുപ്പിന് പദ്ധതിയുണ്ട്. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപൂര്വമായി ടിക്കറ്റ് ബുക്കിംഗ് മുതല്‍ ബസ് സ്റ്റേഷനുകളിലെ സൗകര്യങ്ങള്‍ വിപൂലികരിക്കണമെന്ന ആവശ്യവും ദീര്‍ഘകാലമായി ഉയരുന്നതാണ്. ജീവനക്കാരെ സംബന്ധിച്ച് ഒറ്റത്തവണയായി ശമ്ബളം നല്‍കാനുള്ള നടപടിക്രമങ്ങളും അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
ബാങ്ക് ഓവര്‍ ഡ്രാഫ്റ്റിലൂടെയാണ് ധനസമാഹരണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇതു സംബന്ധിച്ച യോഗം ചേര്‍ന്നിരുന്നു. ഒന്നരമാസത്തിനകം ഒറ്റത്തവണയായി ശമ്ബളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും കെ ബി ഗണേഷ് കുമാര്‍ നിയമസഭയെ അറിയിച്ചു.