ഓർത്തഡോക്‌സ് സഭാ ബിഷപ്പ് തിരഞ്ഞെടുപ്പ്; 14 പേരുടെ പട്ടികയ്ക്ക് അംഗീകാരം നൽകി സ്‌ക്രീനിംങ് കമ്മിറ്റി; അന്തിമപട്ടികയ്ക്ക് ഒരുക്കമായി

കോട്ടയം: ഓർത്തഡോക്‌സ് സഭയുടെ ബിഷപ്പുമാരെ തിരഞ്ഞെടുക്കുന്നതിനുള്ള സ്‌ക്രീനിംങ് കമ്മിറ്റി 14 വൈദികരുടെ പട്ടിക തയ്യാറാക്കി. 2022 ഫെബ്രുവരി 25 ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പിനു നാമനിർദേശം സമർപ്പിച്ച വൈദികരിൽ നിന്നാണ് ഇപ്പോൾ 14 പേരെ തിരഞ്ഞെടുത്തിരിക്കുന്നത്. ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന് സ്‌ക്രീനിങ് കമ്മിറ്റിയാണ് 14 വൈദികരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

Advertisements

ഫാ.അലക്‌സാണ്ടർ തോമസ്, ഫാ.അലക്‌സാണ്ടർ പി.ഡാനിയോൽ, ഫാ.എൽദോസ് ഏലിയാസ്, ഫാ.കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ.എം.സി കുരിയാക്കോസ്, ഫാ.ഫിലിപ്പോസ് റമ്പാൻ, ഫാ.റെജി ഗീവർഗീസ്, ഫാ.ഷിബു വേണാട് മത്തായി, ഫാ.പി.സി തോമസ്, ഫാ.ഡോ.വർഗീസ് കെ.ജോഷ്വ, ഫാ.വർഗീസ് പി.ഇട്ടിച്ചെറിയ, ഫാ.വിനോദ് ജോർജ്, ഫാ.യാക്കൂവ് തോമസ്, ഫാ.സഖറിയ നൈനാൻ എന്നിവരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എപ്പിസ്‌കോപ്പൽ തിരഞ്ഞെടുപ്പിനായി മലങ്കര അസോസിയേഷൻ മാനേജ്‌മെന്റ് കമ്മിറ്റിയ്ക്കു സമർപ്പിക്കുന്നതിനായാണ് സ്‌ക്രീനിംങ് കമ്മിറ്റി വൈദികരുടെ പേരുകൾ തിരഞ്ഞെടുത്തിരിക്കുന്നത്. 2022 ഫെബ്രുവരി 11 ന് ചേരുന്ന മലങ്കര അസോസിയേഷൻ മാനേജ്‌മെന്റ് കമ്മിറ്റി ഈ 14 വൈദികരിൽ നിന്നും 11 പേരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലേയ്ക്കു നാമനിർദേശം ചെയ്യും. ഇതിൽ നിന്നും ഏഴു പേരെ തിരഞ്ഞെടുക്കും.

Hot Topics

Related Articles