ഡ്യൂട്ടിക്ക് പോയ കെഎസ്ആർടിസി ഡ്രൈവർക്ക് ബൈക്ക് അപകടത്തിൽ പരുക്കേറ്റു.

പാലാ : ബൈക്ക് മരത്തിൽ ഇടിച്ച് മറിഞ്ഞുവീണ് കെ എസ് ആർ ടി സി ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ കെഎസ്ആർടിസി ഡ്രൈവർ കോത്തല സ്വദേശി ജയിംസിനെ ( 50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ ദേശീയപാതയിൽ കൊടുങ്ങൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. മഴയിൽ റോഡിൽ വീണു കിടന്ന മരത്തിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

Advertisements

Hot Topics

Related Articles