പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണം : അമിത് ഷായ്ക്ക് കത്ത് നല്‍കി ഡല്‍ഹി ബാർ കൗണ്‍സില്‍ 

ന്യൂഡല്‍ഹി : രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നത് നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ബാർ കൗണ്‍സില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നല്‍കി. നിയമങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ബാർ കൗണ്‍സില്‍ കത്തില്‍ ആരോപിക്കുന്നു. സുപ്രീംകോടതി വിധിക്കെതിരായ നിയമങ്ങള്‍ വരെ നടപ്പാക്കാൻ ഒരുങ്ങുന്നുവെന്നും കത്തില്‍ പറയുന്നു. ഇന്ന് അർദ്ധ രാത്രി മുതലാണ് രാജ്യത്ത് പുതിയ ക്രിമിനല്‍ നിയമങ്ങള്‍ നിലവില്‍ വരുന്നത്.

Advertisements

ബ്രിട്ടീഷ് ഭരണകാലത്തിന്റെ ശേഷിപ്പുകളായിരുന്ന ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിക്രമം, തെളിവ് നിയമം എന്നിവയ്‌ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ നിയമം എന്നിവയാണ് നടപ്പാക്കുന്നത്. രാജ്യത്ത് ആധുനിക ക്രിമിനല്‍ നീതി നിർവഹണ സംവിധാനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. രണ്ടാം മോദി സർക്കാരാണിവ പാസാക്കിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാർലമെന്ററി സമിതിയുടെ ശുപാർശകള്‍ പരിഗണിച്ച്‌, മാറ്റത്തോടെയുള്ള ബില്ലുകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 2023 ഡിസംബർ 12നാണ് ലോക്സഭയിലവതരിപ്പിച്ചത്. സാമൂഹിക യാഥാർത്ഥ്യങ്ങളും, മാറുന്ന കാലത്തെ കുറ്റകൃത്യങ്ങളും കണക്കിലെടുത്താണ് പുതിയ മൂന്ന് ക്രിമിനല്‍ നിയമങ്ങളെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഭരണഘടന ഉയ‌ർത്തിപിടിക്കുന്ന ആശയങ്ങളുടെ പിൻബലത്തിലാണ് നിയമനിർമ്മാണമെന്നും കേന്ദ്രം വ്യക്തമാക്കി. നിയമങ്ങളുടെ ശരീരവും ആത്മാവും പൂ‌‌ർണമായി ഇന്ത്യനാണെന്ന് അമിത് ഷാ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.