ഇടുക്കി : അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. അടിമാലി പള്ളപ്പറമ്ബില് സോജന്റെ മകള്‍ ജോവാന സോജന് (9) ആണ് മരിച്ചത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയപ്പോള്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂമ്ബന്‍പാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ജോവാന സോജന്.
Advertisements