കോട്ടയം: കോട്ടയം ജില്ലയിൽ വാരാന്ത്യലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലയിൽ രണ്ടു ഞായറാഴ്ചകളിലും അനുവദിച്ചിരിക്കുന്ന ഇളവുകൾ ഇങ്ങനെ –
2022 ജനുവരി 23, 30 തീയതികളിൽ അനുവദനീയമായ ഇളവുകൾ
• അടിയന്തര അവശ്യ സേവനങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ,എന്നിവയിൽ ഏർപ്പെട്ടിട്ടുള്ള കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ,കോർപ്പറേഷൻ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാവുന്നതാണ്.
• അടിയന്തര ആവശ്യ സേവനങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾ, കമ്പനികൾ, സംഘടനകൾ എന്നിവയ്ക്ക് പ്രവർത്തിക്കാവുന്നതാണ്. ടീ സ്ഥാപനങ്ങളിലെ ജീവനക്കാർ യാത്രയ്ക്ക് സ്ഥാപനത്തിന്റെ ഐഡി കാർഡ് കയ്യിൽ കരുതേണ്ടതാണ്.
• ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കളുടെ വാഹനങ്ങൾക്കും ജീവനക്കാർക്കും ജോലി നിർവ്വഹണത്തിന് യാത്രയ്ക്ക് അനുമതി ഉള്ളതാണ്. അത്യാവശ്യ ജീവനക്കാർ മാത്രമേ ഓഫീസിലെത്തി ജോലി ചെയ്യേണ്ടതുള്ളൂ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
• ചികിത്സ ആവശ്യത്തിന് പോകുന്ന രോഗികൾ, വാക്‌സിനേഷൻ എടുക്കാൻ പോകുന്നവർ എന്നിവർക്ക് ആശുപത്രി രേഖ, വാക്‌സിനേഷൻ രേഖ എന്നിവ ഉപയോഗിച്ച് യാത്ര അനുവദനീയമാണ്.
• ദീർഘദൂര ബസ് സർവീസ്, ട്രെയിൻ വിമാനയാത്രകൾ അനുവദനീയമാണ് എയർപോർട്ട്,റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് പൊതു ഗതാഗത വാഹനങ്ങൾ, ടാക്‌സികൾ,ഗുഡ്‌സ് ക്യാരേജ് എന്നിവയ്ക്ക് അനുമതി ഉള്ളതാണ്.
• ഇപ്രകാരമുള്ള യാത്രകളിൽ കോവിഡ മാനദണ്ഡങ്ങൾ പാലിക്കേണ്ടതും യാത്രാരേഖകൾ/ ടിക്കറ്റ് കയ്യിൽ കരുതേണ്ടതുമാണ്.
• ഭക്ഷ്യവസ്തുക്കൾ,പഴം,പച്ചക്കറി, പാൽ, മത്സ്യം,മാംസം എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് രാവിലെ 7 മുതൽ 9 മണിവരെ പ്രവർത്തിക്കാവുന്നതാണ്.
• ആളുകൾ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതിനായി സ്ഥാപനങ്ങൾ ഹോം ഡെലിവറി പരമാവധി പ്രോത്സാഹിപ്പിക്കേണ്ടതാണ്.
• ഹോട്ടലുകളും ബേക്കറികളും ഹോം ഡെലിവറി,പാഴ്‌സൽ എന്നിവയ്ക്കായി രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കുന്നതാണ്.
• വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി 20 പേരായി നിജ പ്പെടുത്തുന്നു. പരിപാടികളിൽ കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായും പാലിക്കേണ്ടതാണ്.
• ഈ കോമേഴ്‌സ് കൊറിയർ സേവനങ്ങൾ രാവിലെ 7 മുതൽ രാത്രി 9 വരെ അനുവദനീയമാണ്. അതിനുശേഷം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
• ടൂറിസം കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തിട്ടുള്ളവർക്ക് ആയതിനെ രേഖകൾ സഹിതം സ്വന്തം വാഹനം/ ടാക്‌സിയിൽ യാത്ര ചെയ്യുന്നതും ഹോട്ടൽ/ റിസോർട്ടിൽ താമസിക്കുന്നതും അനുവദനീയമാണ്.
• സിഎൻജി/ എൽഎൻജി/ എൽപിജി ട്രാൻസ്‌പോർട്ടേഷൻ അനുവദനീയമാണ്.
• മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും, പരീക്ഷ ഡ്യൂട്ടിയിൽ നിയോഗിക്കപ്പെട്ടിട്ടുള്ളവർക്കും അഡ്മിറ്റ് കാർഡ്,ഐഡി കാർഡ്/ഹാൾ ടിക്കറ്റ് ഉപയോഗിച്ച് യാത്ര അനുവദനീയമാണ്.
• ആശുപത്രികൾ, ഡിസ്‌പെൻസറികൾ, മെഡിക്കൽ ഷോപ്പുകൾ, മെഡിക്കൽ സാമഗ്രികൾ വിൽക്കുന്ന കടകൾ, നഴ്‌സിംഗ് ഹോംസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ യാത്ര അനുവദനീയമാണ്.
• ടോൾ ബൂത്ത്, പ്രിന്റ്, ഇലക്ട്രോണിക്, വിഷ്വൽ ആൻഡ് സോഷ്യൽ മീഡിയ ഹൗസസ് എന്നിവയുടെ പ്രവർത്തനം അനുവദനീയമാണ്.
• സാനിറ്റേഷൻ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര അനുവദനീയമാണ്.
• അത്യാവശ്യ സന്ദർഭങ്ങളിൽ വാഹന റിപ്പയറിങ്ങിനായി വർക്ക് ഷോപ്പുകൾക്ക് പ്രവർത്തിക്കാവുന്നതാണ്.