ഒരൊറ്റ കോളിൽ കൊവിഡിനെ പുകച്ച് പുറത്താക്കാം; എവിടെയും കൊവിഡ് സുരക്ഷയൊരുക്കാൻ സി.എം ഡിസ്ഇൻഫക്ഷൻ സർവീസ് പറന്നെത്തും; ഒറ്റവിളിയിൽ കൊവിഡ് സുരക്ഷ വീട്ടിലും ഓഫിസിലും എത്തും

കോട്ടയത്തു നിന്നും
ജാഗ്രതാ ന്യൂസ്
പ്രത്യേക ലേഖകൻ

കോട്ടയം: ഒരൊറ്റ ഫോൺവിളി മതി കൊവിഡിനെ പുകച്ച് പുറത്താക്കാം. കൊവിഡ് കാലത്ത് സാധാരണക്കാർക്ക് സുരക്ഷ ഉറപ്പാക്കാനാണ് സി.എം ഡിസ്ഇൻഫക്ഷൻ സർവീസ് പ്രവർത്തിക്കുന്നത്. കൊവിഡ് ബാധിച്ചവരും, കൊവിഡ് രോഗമുക്തരായവരും ഉള്ള വീടുകളും ഓഫിസുകളും അണുവിമുക്തമാക്കുന്ന നിർണ്ണായകമായ പ്രവർത്തനം നടത്തുകയാണ് സി.എം ഡിസ്ഇൻഫക്ഷൻ സർവീസ്. കൊവിഡ് കാലത്ത് സമൂഹത്തിൽ ഏറെ ആവശ്യമുള്ള പ്രവർത്തനവുമായാണ് സി.എം സർവീസ് സജീവമായി രംഗത്ത് ഉള്ളത്.

Advertisements

രണ്ടു വർഷമായി നാട്ടുകാരെ ഭയപ്പെടുത്തി അഴിഞ്ഞാടുന്ന കൊവിഡിനെ പിടിച്ചു കെട്ടുക എന്ന ലക്ഷ്യത്തോടെയാണ് സി.എം ഡിസ്ഇൻഫക്ഷൻ സർവീസ് പ്രവർത്തിക്കുന്നത്. രണ്ടു വർഷം മുൻപ് കൊവിഡ് പടർന്നു പിടിച്ചതോടെയാണ് പരുത്തുംപാറ സ്വദേശിയായ സോജിൻ ജേക്കബ് ഒറ്റത്തൈക്കൽ സി.എം ഡിസ്ഇൻഫക്ഷൻ സർവീസിനെപ്പറ്റി ആലോചിക്കുന്നത്. വീടുകളും ഓഫിസുകളും അണുവിമുക്തമാക്കാനുള്ള വഴി കാണാതെ ആളുകൾ വിഷമിച്ച സാഹചര്യത്തിലാണ് സോജിൻ സി.എം ഡിസ്ഇൻഫക്ഷൻ സർവീസുമായി രംഗത്ത് എത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് രോഗികൾ താമസിച്ച വീടുകൾ, കൊവിഡ് വിമുക്തരായവർക്കു താമസിക്കാനുള്ള വീടുകൾ, കൊവിഡ് രോഗികളും സമ്പർക്കബാധിതരുമുള്ള ഓഫിസുകൾ, ഫാക്ടറികൾ, പൊതു സ്ഥലങ്ങൾ എന്നിവ കുറഞ്ഞ ചിലവിൽ മികച്ച രീതിയിൽ അണുവിമുക്തമാക്കുന്ന ജോലികളാണ് സി.എം സർവീസ് ഏറ്റെടുത്ത് നടത്തുന്നത്. സർക്കാർ ഓഫിസുകളും പൊതുസ്ഥലങ്ങളും അണുവിമുക്തമാക്കുന്നതിനു അഗ്നിരക്ഷാ സേനയും സന്നദ്ധ സംഘടനകളും പലപ്പോഴും തയ്യാറാകുന്നുണ്ട്. എന്നാൽ, വീടുകളും സ്വകാര്യ ഓഫിസുകളും അണുവിമുക്തമാക്കാൻ നിലവിൽ മാർഗങ്ങളൊന്നുമില്ല. ഈ സാഹചര്യത്തിലാണ് സി.എമ്മിന്റെ സേവനം ഏറെ ശ്രദ്ധേയമാകുന്നത്.

കൊവിഡ് രോഗാണുക്കൾ എവിടെയും പറ്റിപ്പിടിച്ചിരിക്കാമെന്നും, അതിവേഗം രോഗം വ്യാപിപ്പിക്കുമെന്നും കണ്ടെത്തിയ സാഹചര്യത്തിൽ കൊവിഡിനെ പ്രതിരോധിക്കാൺ താമസിക്കുന്നതും ജോലി ചെയ്യുന്നതുമായ പ്രദേശങ്ങൾ കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കുകയാണ് വേണ്ടത്. സ്വകാര്യ മേഖലയിലുള്ള സ്ഥാപനങ്ങൾക്കും വീടുകൾക്കും അണുവിമുക്തമാക്കുക എന്നത് ശ്രമകരമായ ജോലിയാണ്. ഈ സാഹചര്യത്തിലാണ് സി.എമ്മിന്റെ സേവങ്ങൾ വ്യത്യസ്തമാകുന്നത്.

പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കിടയിൽ തന്നെ മികച്ച അഭിപ്രായമാണ് സോജിനും സി.എം ഡിസ്ഇൻഫക്ഷൻ സർവീസും നേടിയിരിക്കുന്നത്. എസി മെക്കാനിക്ക് കൂടിയായ സോജിൻ ഇല്‌ക്ട്രോണിക് ഉപകരണങ്ങൾ അണുവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലും മികവ് നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങളും ഇദ്ദേഹം അണുവിമുക്തമാക്കി നൽകുന്നുണ്ട്. പരുത്തുംപാറ ഭാഗത്തു നിന്നും പ്രവർത്തനം ആരംഭിച്ച സി.എം സർവീസ്, ഇതിനോടകം തന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സേവനം നൽകി കഴിഞ്ഞിട്ടുണ്ട്. സോജിനും സി.എം സർവീസിനെയും സഹായത്തിനു വിളിക്കാൻ 8136961373
8606728847 ഈ നമ്പരിൽ ബന്ധപ്പെടുക.
ഫോൺ – 8136961373, 8606728847

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.