ജാമ്യം ലഭിച്ചു: കോടതി ജാമ്യം അനുവദിച്ചത് പുതുപ്പള്ളി സ്വദേശിക്ക്
കോട്ടയം: ബൈക്ക് മോഷണ കേസിൽ കോട്ടയം ഈസ്റ്റ് പോലീസ് പിടികൂടിയ യുവാവിന് കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പുതുപ്പള്ളി പെരുങ്കാവ് ഭാഗത്ത് സുധിൻ ബാബു (25) എന്നയാളെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു. തലപ്പാടി ഭാഗത്ത് വച്ചിരുന്ന കരക്കാട്ടൂർ സ്വദേശിയായ യുവാവിന്റെ 1,50,000 രൂപ വിലവരുന്ന യമഹ എഫ്.സി ഇനത്തിൽപ്പെട്ട മോട്ടോർസൈക്കിൾ മോഷ്ടിച്ചുകൊണ്ട് കടന്നു എന്ന പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ ശക്തമായ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിയ്ക്ക് വേണ്ടി അഡ്വ. കെസിയ ഇ അനിൽ ഹാജരായി.