തിരുവനന്തപുരം: കൊറോണ വ്യാപനം പിടിച്ചുനിർത്താൻ ഏർപ്പെടുത്തിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ നിലവിൽ വരുന്ന ആദ്യ ഞായറാഴ്ചയാണ് ഇന്ന്. 23 നും 30 നുമാണ് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കൊറോണ അവലോകന യോഗം തീരുമാനിച്ചത്. ബിവറേജസിന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യവിൽപനശാലകൾ ഇന്ന് തുറക്കില്ല. അതേസമയം കളളുഷാപ്പുകൾ തുറന്ന് പ്രവർത്തിക്കും. ബാറുകളും ഇന്നും അടുത്ത ഞയറാഴ്ചയും അടച്ചിടും.
അവശ്യ സർവ്വീസുകൾ മാത്രമാണ് ഞായറാഴ്ച ഉണ്ടാകുക. അതിർത്തിയിലും റോഡുകളിലും പൊലീസ് പരിശോധനയും കർശനമാക്കും. ഹോട്ടലുകളിൽ പാഴ്സൽ സർവ്വീസ് മാത്രമാണ് അനുവദിക്കുക. മരണാനന്തര ചടങ്ങുകൾക്കും വിവാഹ ചടങ്ങിനും 20 പേർക്ക് മാത്രമാണ് പങ്കെടുക്കാനാകുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് വരുന്ന രണ്ട് ഞായറാഴ്ചകളിൽ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചത്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് പരിശോധന സംസ്ഥാനത്തടക്കം നടത്തുന്നതിനും തീരുമാനമുണ്ടായിട്ടുണ്ട്.