തിരുച്ചിറപ്പള്ളി: തമിഴ്നാട്ടിൽ സൗജന്യമായി നിലക്കടല നൽകണമെന്ന് ആവശ്യപ്പെട്ട് കച്ചവടക്കാരനോട് തട്ടിക്കയറിയ പൊലീസുകാരന് സസ്പെൻഷൻ. തിരുച്ചിറപ്പള്ളി ശ്രീരംഗത്തെ സ്പെഷ്യൽ സബ് ഇൻസ്‌പെക്ടർ ആയ ആർ.രാധാകൃഷ്ണനെ ആണ് സസ്പെൻഡ് ചെയ്‌തത്. രാജഗോപുരം സ്വദേശിയായ കച്ചവടക്കാരനെ, നിലക്കടല നൽകാൻ ഇയാൾ നിർബന്ധിക്കുന്ന വീഡിയോ വൈറൽ ആയിരുന്നു. പിന്നാലെ ആണ് കമ്മീഷണറുടെ നടപടി.
സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാധാകൃഷ്ണനെതിരെയാണ് നടപടി. ട്രിച്ചി പൊലീസ് സ്റ്റേഷനിലായിരുന്നു രാധാകൃഷ്ണൻ നിയമിതനായിരുന്നത്. ജൂലൈ 1നാണ് സംഭവം നടന്നത്. നിലക്കടല സൗജന്യമായി ആവശ്യപ്പെട്ട് കടക്കാരനോട് രാധാകൃഷ്ണൻ തർക്കിക്കുന്ന വീഡിയോ വൈറലായിരുന്നു. താൻ രണ്ട് വർഷമായി ശ്രീരംഗം പൊലീസ് സ്റ്റേഷനിലുണ്ടെന്നും കടല നൽകാൻ താമസമെന്താണെന്നും ഇങ്ങനെ ആയാൽ കടക്കാരനെ കച്ചവടം നടത്താനാകില്ലെന്നും പൊലീസുകാരൻ വിരട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജൻ എന്നയാളുടെ കടയിലാണ് തിങ്കളാഴ്ച പൊലീസുകാരൻ കടല സൗജന്യമായി ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയത്. സംഭവ ദിവസം രാജന്റെ മകൻ ആയിരുന്നു കടയിലുണ്ടായിരുന്നത്. കടല നൽകിയ ശേഷം പണം ആവശ്യപ്പെട്ടതോടെയാണ് പൊലീസുകാരൻ ക്ഷുഭിതനായത്. ഇതിന് പിന്നാലെ രാജൻ ട്രിച്ചി സൂപ്രണ്ടിന് പരാതി നൽകുകയായിരുന്നു. പൊലീസ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.