സോജന്റെ ആടുജീവിതകഥ ! മലബാറി ആടുകളെയുമായി വ്യത്യസ്തമാവുകയാണ് സോജൻ ജോർജ് എന്ന മുണ്ടക്കയംകാരൻ 

കോട്ടയം : നല്ലയിനം മലബാറി ആട്ടിൻകുട്ടികളെ കൊണ്ട് വ്യത്യസ്തമാവുകയാണ് മുണ്ടക്കയം പുലിക്കുന്ന് തുണ്ടിയിൽ സോജൻ ജോർജിന്റെ ഗോട്ട്സ് വില്ല.ഫാമിലേക്ക് കർഷകർ നിത്യേനയെത്തുന്നത് ഇത്തരം മലബാറി ആട്ടിൻ കുട്ടികളെ തേടിയാണ്. മലബാറി ആടുകൾക്ക് വേണ്ടി മാത്രമായുള്ളതും സംസ്ഥാന സർക്കാരിന്റെ പുരസ്കാരമടക്കം നേടിയതുമായ സംസ്ഥാനത്തെ പേരുകേട്ട ഫാമുകളിൽ ഒന്നാണ് മുണ്ടക്കയത്തുള്ള ഈ മലബാറി ഗോട്ട്സ് വില്ല. ആറു മാസം പ്രായമായ കുഞ്ഞുങ്ങളുടെ വിൽപ്പനയാണ് സോജന്റെ പ്രധാന വരുമാനം. 100 ആടുകളിൽ നിന്നായി വർഷം തോറും ഇരുന്നൂറോളം കുട്ടികളെ ലഭിക്കും. ആറു മാസം പ്രായമായ മലബാറി ആട്ടിൻകുട്ടിക്ക് ഏകദേശം 15 കിലോഗ്രാമോളം തൂക്കം വരും. കിലോയ്ക്ക് 350 രൂപ നിരക്കിലാണ് ഇവയെ വിൽക്കുന്നത്. ഇങ്ങനെ 3000 കിലോയോളം വരുന്ന ആടുകളെ ഒരു വർഷം വിൽപന

Advertisements

നടത്തുമ്പോൾ 10 ലക്ഷത്തോളം രൂപയാണ് വരുമാനമായി സോജന്റെ പോക്കറ്റിലെത്തുന്നത്.

Hot Topics

Related Articles