കാക്കിക്കുള്ളിലെ കരുതൽ കൈകൾ ; അർദ്ധ രാത്രിയിൽ കോട്ടയം നഗരത്തിൽ ബൈക്ക്​ യാത്രികന്​ സഹായവുമായി എത്തി  കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ 

കോട്ടയം: കാക്കിക്കുള്ളിലെ സഹായഹസ്തത്തിന്​ ഒരിക്കൽകൂടി സാക്ഷിയായി കോട്ടയം നഗരം. വെള്ളിയാഴ്ച രാത്രി 12 മണിയോടെ ബേക്കർ ജങ്ഷനിൽ ബൈക്ക്​ യാത്രികന്​ കൺട്രോൾറൂമിലെ ഉദ്യോഗസ്ഥർ സഹായവുമായി എത്തിയത്. ബൈക്കിന്‍റെ ബ്രേക്കിന്​​ തകരാർ സംഭവിച്ചതിനെ തുടർന്ന്​ വഴിയിൽ സഹായം കാത്തുനിന്ന യുവാവിന്‍റെ അരികിലേക്ക്​ യാദൃശ്ഛികമായാണ്​ നൈറ്റ്​ പെട്രോളിങിന്​ ഇറങ്ങിയ വെഹിക്കിൾ-ഒന്നിലെ​ ഉദ്യോഗസ്ഥരായ എസ്​.ഐ അഫ്​സൽ, ഗ്രേഡ്​ എ.എസ്​.ഐ അഷിത്​ കൃഷ്ണ എന്നീ പൊലീസുദ്യോഗസ്ഥർ എത്തിയത്​.തുടർന്ന് യുവാവിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുകയും ഗ്രേഡ്​ എ.എസ്​.ഐ അഷിത്​ കൃഷ്ണ തന്‍റെ മെക്കാനിക്ക്​ രംഗത്തെ ​വൈദഗ്​ദ്യത്തിലൂടെ ബൈക്കിന്‍റെ പ്രശ്​നം പരിഹരിച്ച ശേഷം യുവാവിന്‍റെ യാത്ര തുടരുകയുമായിരുന്നു. 

Advertisements

ബേക്കർ ജങ്​ഷനിൽ തന്നെ ഡബിൾ ഗിയർ വീണതിനെ തുടർന്ന്​ മിനിലോറി ഇറക്കത്തിൽ നിന്നുപോവുകയും അന്ന്​ ഡ്യൂട്ടിയിലുണ്ടായിരുന്ന അഷിത്​ കൃഷ്ണ വാഹനത്തിനടിയിലേക്ക്​ വലിഞ്ഞുകയറി ഗിയർ റിലീസ്​ ആക്കി വാഹനത്തിന്‍റെ തകരാർ മാറ്റിയ സംഭവവും അദ്ദേഹം ഓർക്കുന്നു.  കുമാരനല്ലൂർ സ്വദേശിയായ​ അഷിത്​ കൃഷ്ണ 20 വർഷമായി സേനയുടെ ഭാഗമാണ്​. തൃശൂർ, കോട്ടയം ക്യാമ്പുകളിലായിരുന്നു കൂടുതൽ കാലവും. അഞ്ച്​ മാസം മുമ്പാണ്​ കൺട്രോൾറൂമിലേക്ക്​ എത്തിയത്​. ചെറുപ്പംമുതലേ വാഹനങ്ങളിൽ ഏറെ കമ്പമുണ്ട്​ ​അഷിത്​ കൃഷ്ണക്ക്​. ക്യാമ്പിലെ ഒരുവിധം വാഹനങ്ങൾ ഇദ്ദേഹം പെരുമാറിയിട്ടുണ്ട്​. ചുരുക്കം പൊലീസുകാരുടെ പെരുമാറ്റത്തിൽ പഴി കേൾക്കേണ്ടിവരുന്ന സേനയിലെ സേവനമനോഭാവമുള്ള ഉദ്യോഗസ്ഥർക്കും പ്രചോദനമാവുകയാണ്​ എ.എസ്​.ഐ അഷിത്​ കൃഷ്ണയുടെ കർമ്മനിരത.

Hot Topics

Related Articles