“ആയുർവേദ വിരുദ്ധർ പതഞ്ജലിയെ തകർക്കാൻ ശ്രമിക്കുന്നു”; ആരോപണവുമായി ഗുരു ബാബ രാംദേവ്

ദില്ലി: പതഞ്ജലിയെ തകർക്കാൻ ആയുർവേദ വിരുദ്ധർ ശ്രമിക്കുന്നതായി  ആയുർവേദ യോഗാ ഗുരു രാംദേവ്. ബാബ രാംദേവിന്റെ കമ്പനിയായ പതഞ്ജലിക്കെതിരായി, കോർപറേറ്റുകൾ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, ബുദ്ധിജീവികൾ രാഷ്ട്രീയക്കാർ എന്നിവർ സംഘം ചേർന്ന് പ്രവർത്തിക്കുന്നതായാണ് അദ്ദേഹത്തിന്റെ ആരോപോണം. 

Advertisements

ഇത്തരത്തിലുള്ള സംഘം പതഞ്ജലിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ബാബ രാംദേവ് അവകാശപ്പെടുന്നു. ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. പതഞ്ജലിയുടെ ഗവേഷണ വികസന സൗകര്യങ്ങൾക്കെതിരെ തെറ്റിദ്ധാരണ ജനിപ്പിക്കുന്നുണ്ടെന്നും ബാബ രാംദേവ് പറയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഉപഭോക്തൃ ഉൽപ്പന്ന കമ്പനിയുമായ ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡിനേക്കാളും മികച്ചതാണ് പതഞ്ജലി എന്ന് ബാബ രാംദേവ് അവകാശപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആയുർവേദത്തെക്കുറിച്ചും പ്രകൃതിദത്ത ഉൽപ്പന്നങ്ങളെക്കുറിച്ചും തെറ്റിധാരണ പറത്തികൊണ്ട് പതഞ്ജലിയുടെ പ്രശസ്തി നശിപ്പിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്ന് രാംദേവ് പറഞ്ഞു. എന്നാൽ നിക്ഷേപക മൂല്യം കൂട്ടിച്ചേർക്കുക, വിതരണവും വിൽപ്പനയും വർദ്ധിപ്പിക്കുക, ഗവേഷണം, നവീകരണം, ഇ-കൊമേഴ്‌സ് എന്നിവയിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നും ബാബ രാംദേവ് വ്യക്തമാക്കി

ഹെർബൽ ടൂത്ത്‌പേസ്റ്റ് വിപണിയിൽ പതഞ്ജലിക്ക് മൂന്നിൽ രണ്ട് ഓഹരിയുണ്ടെന്നും കഴിഞ്ഞ വർഷം 1,600 കോടി രൂപയുടെ ബിസ്‌ക്കറ്റ് വിൽപ്പനയുമായി രാജ്യത്തെ നാലാമത്തെ വലിയ ബിസ്‌ക്കറ്റ് വിപണിയാണ് പതഞ്ജലിക്കുള്ളതെന്നും പതഞ്ജലിയുടെ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജീവ് അസ്താന നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്

ഏതാനും മാസങ്ങൾക്ക് മുമ്പ് പതഞ്ജലിയുടെ  തെറ്റിദ്ധരിപ്പിക്കുന്ന എല്ലാ പരസ്യങ്ങളും പിൻവലിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് പതഞ്ജലി പരസ്യങ്ങൾ മാറ്റിയിരുന്നു. 

Hot Topics

Related Articles