കോട്ടയം ജില്ലയിലെ മൂന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജൂലൈ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

കോട്ടയം : കോട്ടയം ജില്ലയിലെ മൂന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ജൂലൈ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീയുടെ അധ്യക്ഷയിൽ വരണാധികാരികളുടേയും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാരുടേയും യോഗം ചേർന്നു.ചെമ്പ് ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുന്ന്( ഒന്നാം വാർഡ്) പനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ പൂവൻതുരുത്ത്(20-ാം വാർഡ്) വാകത്താനം ഗ്രാമപഞ്ചായത്തിലെ പൊങ്ങന്താനം (പതിനൊന്നാം വാർഡ്) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. നാമനിർദ്ദേശപത്രിക ജൂലൈ 11 വരെ സമർപ്പിക്കാം. സൂക്ഷ്മ പരിശോധന ജൂലൈ 12ന് നടത്തും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 15. വോട്ടെണ്ണൽ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം ജൂലൈ രണ്ട് മുതൽ നിലവിൽ വന്നു.കളക്‌ട്രേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ തദ്ദേശസ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഗൗതമൻ ടി. സത്യപാൽ, അസിസ്റ്റന്റ് രജിസ്ട്രാർമാരായ സി.കെ. ബിന്ദു, ജിബു ജോർജ് ജേക്കബ്, വാകത്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രകുമാർ, പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാഹുൽ ഹമീദ്, ചെമ്പ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ജ്യോതിലക്ഷ്മി, തെരഞ്ഞെടുപ്പ് വിഭാഗം ജോയിന്റ് സൂപ്രണ്ട് അജിത്കുമാർ, തദ്ദേശസ്വയം ഭരണവകുപ്പ് ജോയിന്റ് സൂപ്രണ്ട് വി.ഐ. ഷാനവാസ് എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.