വെച്ചൂർ : കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. വാർഡ് മെമ്പർ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ഷൈലകുമാർ ഉദ്ഘാടനം ചെയ്തു.കൃഷി ഓഫീസർ പദ്ധതി വിശദീകരണം നടത്തി, വാർഡ് മെമ്പർ ഗീത, കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സെക്രെട്ടറിമാർ, കർഷകർ, കൃഷിക്കൂട്ടങ്ങൾ എന്നിവർ പങ്കെടുത്തു. കൃഷി അസിസ്റ്റന്റ് നന്ദി രേഖപ്പെടുത്തി. ഞാറ്റുവേല ചന്തയിൽ ലഭ്യമാക്കിയ നടീൽ വസ്തുക്കൾ കുരുമുളക് തൈ, തെങ്ങ് തൈ, പച്ചക്കറി വിത്തുകൾ, ചേമ്പ്, കാച്ചിൽ, മഞ്ഞൾ, ഇഞ്ചി,ജൈവ കീടനാശിനി എന്നിവ സൗജന്യമായി വിതരണം ചെയ്തു. വാല്യു ആഡഡ് ഹരിത കൃഷിക്കൂട്ടത്തിന്റെ വിവിധ പ്രോഡക്ടുകൾ ആവുലോസ് പൊടി, അരിയുണ്ട, അവിൽ വിളയിച്ചത്, ചമ്മന്തി പൊടി, അച്ചാർ മുതലായവ വിതരണം ചെയ്തു.