കോട്ടയം പാമ്പാടിയിൽ അച്ഛൻ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായി; ദുഖം താങ്ങാനാവാതെ മകൻ ജീവനൊടുക്കി

പാമ്പാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അച്ഛൻ അറസ്റ്റിലായതിനു പിന്നാലെ മകൻ ജീവനൊടുക്കി. വെള്ളൂർ നെടുങ്കുഴി കാരയ്ക്കാമറ്റംപറമ്പിൽ ഓമനക്കുട്ടനെ(52)യാണ് കഴിഞ്ഞ ദിവസം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഓമനക്കുട്ടന്റെ മകൻ അഖിൽ ഓമനക്കുട്ടനെയാണ് (25) ഞായറാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

കഴിഞ്ഞ 20 ന് സ്‌കൂളിലേയ്ക്കു പോയ പെൺകുട്ടിയെ കടന്നു പിടിച്ച കേസിലാണ് അഖിലിന്റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ അച്ഛൻ അറസ്റ്റിലായതിനു പിന്നാലെ, ശനിയാഴ്ച രാത്രിയിലാണ് അഖിൽ തൂങ്ങി മരിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. രാവിലെ എത്തിയ ബന്ധുക്കളാണ് അഖിലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നു, അഖിലിന്റെ മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles