വൈദ്യുതി ബില്‍ കുടിശ്ശിക; കണക്ഷൻ വിച്ഛേദിച്ച ലൈൻമാനെ മർദിച്ചതായി പരാതി

തിരുവമ്പാടി: തിരുവമ്പാടിയില്‍ വൈദ്യുതി ബില്‍ കുടിശ്ശികയെ തുടർന്ന് കണക്ഷൻ വിച്ഛേദിച്ച ലൈൻമാനെ മർദിച്ചതായി പരാതി.വീട്ടുടമ യു.സി. അജ്മലും കണ്ടാലറിയാവുന്ന മറ്റൊരാളും ചേർന്ന് മർദിച്ചതായാണ് പരാതി. ലൈൻമാൻ പ്രശാന്തിനെയാണ് കൈയേറ്റം ചെയ്തത്. വീടിൻ്റെ ഉടമയായ അജ്മല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവാണ്.ഇയാള്‍ സ്ഥിരമായി വൈദ്യുതി ബില്ലില്‍ വീഴ്ച വരുത്തുകയും വൈദ്യുതി വിച്ഛേദിക്കാനെത്തുന്ന ലൈൻമാനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി കെ.എസ്.ഇ.ബി. ജീവനക്കാർ പറയുന്നു. അസിസ്റ്റൻ്റ് എൻജിനീയർ പി.എസ്. പ്രശാന്തിൻ്റെ പരാതിയില്‍ തിരുവമ്ബാടി പോലീസ് കേസെടുത്തു.

Advertisements

Hot Topics

Related Articles