എരുമേലി: കൊവിഡ് പടർന്നു പിടിച്ച എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശുചീകരണ പ്രവർത്തനങ്ങളുമായി നാട് ഒന്നിക്കുന്നു. കോവിഡ് പടർന്നു പിടിച്ച എരുമേലി കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ പ്രതിരോധ പ്രവർത്തനങ്ങളുമായി അധികൃതർ രംഗത്ത് എത്തി.
Advertisements
റാപിഡ് റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ ബസുകളും ഗ്യാരേജും ഓഫീസും അണുവിമുക്തമാക്കി. മുപ്പതിൽ അധികം ജീവനക്കാർ പോസിറ്റീവ് ആയ ഡിപ്പോയിൽ അണുനശീകരണ സംവിധാനങ്ങൾ തകരാറിലായത് രോഗ വ്യാപനത്തിന് ഇടയാക്കിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പഞ്ചായത്ത് അംഗം ജെസ്ന നജീബ്, വി.പി. വിജയൻ വടക്കേനാത്ത്, അജിമോൻ ഷുക്കൂർ, റസീബ് എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.