കുവൈറ്റ്‌ ദുരന്തം ; അപകടത്തിൽ മരിച്ച കുറിച്ചി സ്വദേശി ശ്രീഹരിയുടെ കുടുംബത്തിന് ധന സഹായം നൽകി 

കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കുറിച്ചി മലകുന്നം കിഴക്കേടത്ത് ശ്രീഹരി പ്രദീപിൻ്റെ കുടുംബത്തിന് സർക്കാർ അനുവദിച്ച ധനസഹായം നൽകി.സഹകരണ – തുറമുഖ – ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ  വീട്ടിലെത്തി പിതാവ് പി.ജി. പ്രദീപിനും മാതാവ് ദീപ കെ. നായർക്കും കൈമാറി. സർക്കാർ സഹായമായി 5 ലക്ഷം,  വ്യവസായി യൂസഫ് അലി നൽകിയ 5 ലക്ഷം, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) നൽകിയ 2 ലക്ഷം, വ്യവസായി രവി പിള്ള നൽകിയ 2 ലക്ഷം രൂപയുമാണ് കൈമാറിയത്. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, നോർക്ക റൂട്ട്സ് സെൻ്റർ മാനേജർ കെ. ആർ. രജീഷ്,  

Advertisements

തഹസിൽദാർ പി.ജി. മിനിമോൾ,  ഡെപ്യൂട്ടി തഹസിൽദാർമാരായ ലാലി മോൻ ജോസഫ്, റ്റി.പി. അജിമോൻ, വില്ലേജ് ഓഫീസർ ബിറ്റു ജോസഫ് എന്നിവർ പങ്കെടുത്തു .

Hot Topics

Related Articles