കോട്ടയം : കളിയാക്കിയതിനെ ചോദ്യം ചെയ്തതിലെ വിരോധത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം ലഭിച്ചു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് പാട്ടവേലയ്ക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പിയ് (41) ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്പദമായ സംഭവം. ഇയാളും, യുവാവും കഴിഞ്ഞ ദിവസം വൈകിട്ട് 7:30 മണിയോടുകൂടി ദിവാന് കവല ഭാഗത്തുള്ള വീട്ടില് ഒരുമിച്ചിരുന്ന സമയം യുവാവിനെ ബിനു കളിയാക്കുകയും യുവാവ് ഇത് ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിലുള്ള വിരോധംമൂലം ബിനു യുവാവിനെ മർദ്ദിക്കുകയും, കമ്പ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. റിമാൻഡിലായിരുന്ന പ്രതിക്ക് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിക്കുവേണ്ടി അഡ്വ. വിപിൻ എൻ നായർ കോടതിയിൽ ഹാജരായി.