വാടാനപ്പള്ളിയിൽ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയില്‍ പെട്ട് കാണാതായി

വാടാനപ്പള്ളിയിൽ കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ തിരയല്‍ പെട്ട് കാണാതായിതൃശൂര്‍: വാടാനപ്പള്ളി തളിക്കുളം തമ്പാന്‍കടവില്‍ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ തമിഴ്‌നാട് സ്വദേശിയായ യുവാവിനെ കാണാതായി. നീലഗിരി പോനൂര്‍ ബോയ്‌സ് കമ്പനിയില്‍ സുരേഷ് കുമാറിന്റെ മകന്‍ അമന്‍ കുമാറി(21)നെയാണ് തിരകളില്‍ പെട്ട് കാണാതായത്. 

Advertisements

രത്തിനം ഐടി കമ്പനി ജീവനക്കാരനാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് നീലഗിരിയില്‍ നിന്നെത്തിയ ആറംഗ സംഘമാണ് തമ്പാന്‍കടവ് അറപ്പത്തോടിനു സമീപം കടലില്‍ ഇറങ്ങിയത്. അടിയൊഴുക്കും തീരക്കടലില്‍ കുഴികളുമുള്ള ഇവിടെ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തമിഴ്‌നാട്ടില്‍ നിന്നുള്ള വിദ്യാര്‍ഥി ഉള്‍പ്പെടെ നാലു യുവാക്കള്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചിട്ടുണ്ട്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കടലിന്റെ സ്വഭാവം അറിയാതെയാണ് അമന്‍ കുമാറും സംഘവും വെള്ളത്തില്‍ ഇറങ്ങിയത്. യുവാവിനെ കാണാതായതിനെ തുടര്‍ന്ന് അഴീക്കോട് തീരദേശ പൊലീസിന്റെ സ്പീഡ് ബോട്ട് തെരച്ചിലിനെത്തിയെങ്കിലും ശക്തമായ തിരയില്‍ ബോട്ടിന് സഞ്ചരിക്കാനായില്ല. തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ ബോട്ടെത്തി തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. വാടാനപ്പള്ളി പൊലീസും നാട്ടുകാരും സ്ഥലത്തുണ്ട്. തീരദേശ പൊലീസ് കോസ്റ്റ് ഗാര്‍ഡിന്റെ സഹായം നേടിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.