ഉപ്പുറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കി: രണ്ടു പേർ അറസ്റ്റിൽ 

ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസ്. രണ്ടു പേർ അറസ്റ്റിൽ. ഉപ്പുതറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് 16

Advertisements

വയസുകാരി പീഡനത്തിനിരയായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവത്തിൽ അയ്യപ്പൽകോവിൽ നാലകത്ത് മൻസൂർ അലി (47), ലോൺട്രി ചാലുങ്കൽ  സുനിൽ (ശ്രീകുമാർ – 38)

എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി സാബു വിദേശത്താണ്.  ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. 2022-23 കാലയളവിലാണ് പെൺകുട്ടി

പീഡനത്തിനിരയായത്. പ്രതികൾ മൂന്നുപേരും സുഹൃത്തുക്കളാണ്. കുട്ടിയുടെ ബാഗ് തുന്നാൻ

സ്ഥാപനത്തിലെത്തിയപ്പോഴാണ് മൺസൂർ അലി കുട്ടിയെ പീഡിപ്പിക്കുന്നത്. സുനിലും സാബുവും വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്.

സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ്

പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരുടെ നിർദേശ പ്രകാരം

പെൺകുട്ടി പരാതി നൽകി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എസ്.ഐ. മിഥുൻ മാത്യു, ഗ്രേഡ് എസ്.ഐ. എസ്.

സിയാദുമോൻ, സി.പി.ഒ. മാരായ പി.പി. അജേഷ്, ജിജോ വിജയൻ, ജോളി ജോസഫ്, എ.പി. അജിമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു

അറസ്റ്റ്.

Hot Topics

Related Articles