കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നും പ്രധാനാധ്യാപകൻ ; സര്‍ക്കാര്‍ സ്കൂളില്‍ നിന്ന് ഓട്ടിസം ബാധിച്ച വിദ്യാര്‍ഥിയെ പുറത്താക്കി

തിരുവനന്തപുരം:ഓട്ടിസം ബാധിച്ച വിദ്യാർഥിയെ പരിപാടിക്കിലെ ഒച്ചയുണ്ടാക്കിയതിന്റെ പേരില്‍ സർക്കാർ സ്കൂളില്‍ നിന്ന് പുറത്താക്കിയതായി പരാതി.തൈക്കാട് മോഡല്‍ എല്‍.പി സ്കൂളിലെ പ്രിൻസിപ്പലാണ് കുട്ടിയെ പുറത്താക്കിയത്. മണക്കാട് സ്വദേശികളായ ദമ്ബതികളുടെ മകനെയാണ് പുറത്താക്കിയത്.കുട്ടി തുടർന്ന് പഠിച്ചാല്‍ അത് സ്കൂളിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് പ്രിൻസിപ്പല്‍ പറയുന്ന ന്യായീകരണം. സ്കൂളില്‍ നടന്ന പൊതുപരിപാടിക്കിടെ കുട്ടി ശബ്ദമുണ്ടാക്കിയതാണ് പ്രിൻസിപ്പലിനെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടിയുടെ അമ്മയെ വിളിച്ചു വരുത്തി ടി.സി വാങ്ങാൻ നിർബന്ധിക്കുകയായിരുന്നു. എന്നാല്‍ കുട്ടിയെ സ്കൂളില്‍ നിന്ന് മാറ്റാൻ മൂന്നുമാസം സമയം ചോദിച്ചപ്പോള്‍ ഒരാഴ്ചക്കുള്ളില്‍ മാറ്റണം എന്നും നിഷ്കർഷിച്ചു.ഈ കുട്ടി ഇവിടെ പഠിച്ചാല്‍ മറ്റു കുട്ടികള്‍ സ്‌കൂളില്‍ വരില്ലെന്നും സ്‌കൂള്‍ അടച്ചുപൂട്ടേണ്ടിവരുമെന്നുമെല്ലാം പ്രധാനാധ്യാപകന്‍ പറഞ്ഞുവെന്നും അമ്മ പറയുന്നു. ദൂരപരിധിയാണ് ട്രാന്‍സ്ഫര്‍ വാങ്ങി പോകാനുള്ള കാരണമെന്ന് ടി.സി അപേക്ഷയില്‍ ചേർക്കണമെന്നും പ്രിന്‍സിപ്പല്‍ നിര്‍ബന്ധിച്ചതായും ആരോപണമുണ്ട്.

Advertisements

Hot Topics

Related Articles