തൃശൂർ: ബിജെപിയിലേക്ക് പോവുമെന്ന് വാർത്തകള്‍ തള്ളി തൃശൂർ കോർപറേഷൻ മേയർ എംകെ വർഗീസ്. സുരേഷ് ഗോപിയുമായുള്ള ബന്ധത്തില്‍ ഇടത് കേന്ദ്രങ്ങളില്‍ നിന്ന് കടുത്ത അതൃപ്‌തി നേരിടുന്ന മേയർ അതിനിടയിലാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം അത്തരത്തിലുള്ള ഒരു ചിന്തയും തന്റെ മനസില്‍ ഇല്ലെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും മേയർ പറയുകയുണ്ടായി. സുരേഷ് ഗോപിയെ പ്രശംസിച്ച സംഭവത്തില്‍ അദ്ദേഹം വിശദീകരണവും നല്‍കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം രണ്ടാണെന്നും താനിപ്പോള്‍ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നേരത്തെ മേയറുടെ നിലപാടില്‍ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ എംകെ വർഗീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണെന്ന് വർഗീസ് പറയുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാൻ കഴിയില്ല. താന്‍ കോര്‍പ്പറേഷൻ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.സുരേഷ് ഗോപിയുമായി തുടർന്നും ബന്ധം വച്ചുപുലർത്തുമെന്നാണ് മേയറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂരിന്റെ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയ്യാറാക്കുന്നത് നല്ല കാര്യം. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് അഭിപ്രായം. അദ്ദേഹത്തിന്റെ മനസില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് മുമ്ബും മനസിലായിട്ടുണ്ടെന്നും വർഗീസ് കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂർ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സിപിഐയുടെ റഡാറിലുള്ള വ്യക്തിയാണ് എംകെ വർഗീസ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മേയർ സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തിയതും പുകഴ്ത്തിയതും ഒക്കെ വലിയ തിരിച്ചടിയായെന്ന് അവർ വിലയിരുത്തിയിരുന്നു. ഇതോടെ സിപിഎം വെട്ടിലായി.തുടർന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംകെ വർഗീസിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുമായി മറ്റ് വിഷയങ്ങള്‍ ഒന്നും സംസാരിച്ചില്ലെന്നായിരുന്നു വർഗീസിന്റെ നിലപാട്. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുൻപാണ് കഴിഞ്ഞ ദിവസം വീണ്ടും സുരേഷ് ഗോപിയും എംകെ വർഗീസും ഒരേ വേദിയില്‍ എത്തിയതും പരസ്‌പരം പുകഴ്ത്തിയതും.
ഇതോടെ വർഗീസ് ബിജെപിയിലേക്ക് പോവുകയാണെന്ന പ്രചരണവും അഭ്യൂഹങ്ങളും പല കോണുകളില്‍ നിന്ന് ഉയർന്നു വന്നിരുന്നു. കോണ്‍ഗ്രസ് വിമതനായിരുന്ന എംകെ വർഗീസിനെ തൃശൂർ കോർപറേഷൻ ഭരണം പിടിക്കാനാണ് സിപിഎം കൂട്ടുപിടിച്ചത്. എന്നാല്‍ ഇടത് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐയുടെ എതിർപ്പ് വർഗീസിനെതിരെ കൂടി വരികയാണ്.ബിജെപിയിലേക്ക് പോവുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം അത്തരത്തിലുള്ള ഒരു ചിന്തയും തന്റെ മനസില്‍ ഇല്ലെന്നും പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
എന്നാല്‍ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന കാര്യം ഇപ്പോള്‍ പറയാൻ കഴിയില്ലെന്നും മേയർ പറയുകയുണ്ടായി. സുരേഷ് ഗോപിയെ പ്രശംസിച്ച സംഭവത്തില്‍ അദ്ദേഹം വിശദീകരണവും നല്‍കി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ പ്രശംസിച്ചതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തന്റെയും സുരേഷ് ഗോപിയുടെയും രാഷ്ട്രീയം രണ്ടാണെന്നും താനിപ്പോള്‍ ഇടതുപക്ഷത്തിന് ഒപ്പമാണെന്നും മേയർ ചൂണ്ടിക്കാട്ടി. നേരത്തെ മേയറുടെ നിലപാടില്‍ സിപിഎം കടുത്ത പ്രതിരോധത്തിലായിരുന്നു. ഇതോടെയാണ് ഇക്കാര്യത്തില്‍ എംകെ വർഗീസ് വിശദീകരണവുമായി രംഗത്തെത്തിയത്.
സുരേഷ് ഗോപിയുമായി നടന്നത് മന്ത്രി എന്ന നിലയിലുള്ള ആശയവിനിമയം മാത്രമാണെന്ന് വർഗീസ് പറയുന്നു. രാഷ്ട്രീയത്തിന്റെ പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കാൻ കഴിയില്ല. താന്‍ കോര്‍പ്പറേഷൻ മേയറാണ്. കോര്‍പ്പറേഷന്റെ ഒരു സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വന്നാല്‍ താന്‍ പോകാന്‍ ബാധ്യസ്ഥനാണെന്നും വർഗീസ് ചൂണ്ടിക്കാട്ടി.സുരേഷ് ഗോപിയുമായി തുടർന്നും ബന്ധം വച്ചുപുലർത്തുമെന്നാണ് മേയറുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. തൃശൂരിന്റെ പുരോഗതിക്ക് സുരേഷ് ഗോപി പദ്ധതികള്‍ തയ്യാറാക്കുന്നത് നല്ല കാര്യം. അദ്ദേഹം വലിയ പദ്ധതികള്‍ കൊണ്ടുവരട്ടെ എന്നാണ് അഭിപ്രായം. അദ്ദേഹത്തിന്റെ മനസില്‍ വലിയ പദ്ധതികള്‍ ഉണ്ടെന്ന് മുമ്ബും മനസിലായിട്ടുണ്ടെന്നും വർഗീസ് കൂട്ടിച്ചേർത്തു.
അതേസമയം, തൃശൂർ തിരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട സിപിഐയുടെ റഡാറിലുള്ള വ്യക്തിയാണ് എംകെ വർഗീസ്. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മേയർ സുരേഷ് ഗോപിയുമായി കൂടിക്കാഴ്‌ച നടത്തിയതും പുകഴ്ത്തിയതും ഒക്കെ വലിയ തിരിച്ചടിയായെന്ന് അവർ വിലയിരുത്തിയിരുന്നു. ഇതോടെ സിപിഎം വെട്ടിലായി.തുടർന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എംകെ വർഗീസിനെ വിളിപ്പിച്ചിരുന്നു. എന്നാല്‍ സുരേഷ് ഗോപിയുമായി മറ്റ് വിഷയങ്ങള്‍ ഒന്നും സംസാരിച്ചില്ലെന്നായിരുന്നു വർഗീസിന്റെ നിലപാട്. ഈ വിവാദങ്ങള്‍ കെട്ടടങ്ങും മുൻപാണ് കഴിഞ്ഞ ദിവസം വീണ്ടും സുരേഷ് ഗോപിയും എംകെ വർഗീസും ഒരേ വേദിയില്‍ എത്തിയതും പരസ്‌പരം പുകഴ്ത്തിയതും.
ഇതോടെ വർഗീസ് ബിജെപിയിലേക്ക് പോവുകയാണെന്ന പ്രചരണവും അഭ്യൂഹങ്ങളും പല കോണുകളില്‍ നിന്ന് ഉയർന്നു വന്നിരുന്നു. കോണ്‍ഗ്രസ് വിമതനായിരുന്ന എംകെ വർഗീസിനെ തൃശൂർ കോർപറേഷൻ ഭരണം പിടിക്കാനാണ് സിപിഎം കൂട്ടുപിടിച്ചത്. എന്നാല്‍ ഇടത് മുന്നണിയിലെ മറ്റൊരു പ്രധാന കക്ഷിയായ സിപിഐയുടെ എതിർപ്പ് വർഗീസിനെതിരെ കൂടി വരികയാണ്.