മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട : വൻ കഞ്ചാവ് ശേഖരം പൊലീസ് സംഘം പിടിച്ചെടുത്തു

കോട്ടയം : മുണ്ടക്കയത്ത് വൻ കഞ്ചാവ് വേട്ട. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ കഞ്ചാവ് ശേഖരം പൊലീസ് സംഘം പിടിച്ചെടുത്തു. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു. കഞ്ചാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. കരിനിലം ഭാഗത്താണ് വൻ കഞ്ചാവ് വേട്ട നടന്നത്. രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാവിലേ മുണ്ടക്കയം എസ് ഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് വിൽപനക്കായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.

Advertisements

Hot Topics

Related Articles