കാനഡയിലേക്ക് കുടിയേറാൻ നില്‍ക്കുന്നവരുടെ ശ്രദ്ധയ്ക്ക്; തൊഴിലില്ലാഴ്മ നിരക്ക് കുത്തനെ ഉയരുന്നു, വിദേശികളെ 20% കുറച്ചേക്കും

ഒട്ടാവ: കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നതായി റിപ്പോർട്ട്. താല്‍ക്കാലിക താമസക്കാരും സമീപകാല കുടിയേറ്റക്കാരും വർധിച്ചതോടെയാണ് തൊഴിലില്ലാഴ്മ നിരക്ക് ഉയരുന്നത്.നേരത്തെ തൊഴില്‍ ക്ഷാമം നികത്താൻ രാജ്യത്തേക്ക് സ്വാഗതം ചെയ്ത നിരവധി ആളുകള്‍ ഇപ്പോള്‍ ജോലി കണ്ടെത്താൻ പാടുപെടുകയാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.ബ്ലൂംബെർഗ് കണക്കുകള്‍ പ്രകാരം വിദേശ തൊഴിലാളികള്‍, അന്തർദേശീയ വിദ്യാർഥികള്‍, അഭയാർഥികള്‍ എന്നിവരുള്‍പ്പെടെയുള്ള താല്‍ക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 11% ആയിരുന്നു. താരതമ്യപ്പെടുത്താവുന്ന ഡാറ്റ ഉപയോഗിച്ച്‌, എല്ലാ തൊഴിലാളികളുടെയും തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ മാസം വെറും 6.2% ആയിരുന്നു.

Advertisements

കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ വന്നിറങ്ങിയ കുടിയേറ്റക്കാർക്കും ജോലി കണ്ടെത്താൻ പ്രയാസമുള്ളതായി കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എത്തിയവരുടെ തൊഴിലില്ലായ്മ നിരക്ക് ജൂണില്‍ 12.6% ആയി ഉയർന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാനഡയിലെ തൊഴില്‍ വിപണിയുടെ തളർച്ച യുവ തൊഴിലാളികളെയും പുതുമുഖങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് അടുത്തിടെ നടത്തിയ ഒരു പ്രസംഗത്തില്‍ ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മക്ലെം വ്യക്തമാക്കിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഗവണ്‍മെൻ്റിന് തൊഴിലാളികളുടെ ക്ഷാമം ഉണ്ടാക്കാതെയോ വിപണിയെ കർശനമാക്കാതെയോ സ്ഥിരമല്ലാത്ത താമസക്കാരുടെ വരവ് കുറയ്ക്കാൻ ഇപ്പോള്‍ സാധിക്കുമെന്നും മക്ലെം പറഞ്ഞു. മൂന്ന് വർഷത്തിനുള്ളില്‍ വിദേശത്ത് നിന്നുള്ള താമസക്കാരെ 20% കുറയ്ക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്.അതേസമയം, ജോലി ലഭിക്കാത്ത ആളുകളുടെ വർധന ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നുണ്ട്. ചെറിയ ജോലികള്‍ക്ക് പോലും ആളുകളുടെ നിരവധി അപേക്ഷകളാണ് എത്തുന്നത്. രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുകള്‍ ഉയർന്ന സാമ്ബത്തിക സമ്മർദ്ദം നേരിടുന്നുണ്ട്. പാർട്ട് ടൈം ജോലി ലക്ഷ്യമിട്ട് കാനഡയില്‍ എത്തിയ വിദ്യാർഥികള്‍ക്കും തൊഴിലില്ലായ്മ നിരക്ക് തിരിച്ചടിയാകും.

മൊത്തത്തിലുള്ള തൊഴിലില്ലായ്മ നിരക്കില്‍ താല്‍ക്കാലിക താമസക്കാരുടെയും സമീപകാല കുടിയേറ്റക്കാരുടെയും സംഭാവന രണ്ട് വർഷത്തിനുള്ളില്‍ ഇരട്ടിയിലധികമായാതായി ബ്ലൂംബെർഗ് കണക്കുകൂട്ടലുകള്‍ കാണിക്കുന്നു. ജൂണിലെ എല്ലാ തൊഴിലാളികളുടെയും താരതമ്യപ്പെടുത്താവുന്ന തൊഴിലില്ലായ്മ നിരക്ക് 6.2% ആണ്. ബ്ലൂംബെർഗ് കണക്കുകള്‍ അനുസരിച്ച്‌, താല്‍ക്കാലിക താമസക്കാരുടെ തൊഴിലില്ലായ്മ നിരക്ക് 2021 നവംബറില്‍ ഉണ്ടായിരുന്ന 5.7% എന്ന റെക്കോർഡ് മറികടക്കുകയാണ്.

വിദേശ വിദ്യാർഥികള്‍ക്കും തൊഴിലാളികള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കി കൊണ്ടുള്ള ട്രൂഡോ സർക്കാരിൻ്റെ കോവിഡ് പാൻഡെമിക് കാലഘട്ടത്തിലെ തീരുമാനമാണ് തിരിച്ചടിയാകുന്നെന്താണ് സൂചന. 2022-ല്‍ ജോലി ഒഴിവുകള്‍ നികത്താൻ അധിക തൊഴിലാളികള്‍ ആവശ്യമായിരുന്നെങ്കില്‍ നിലവില്‍ ആ സാഹചര്യമല്ല നിലനില്‍ക്കുന്നത്.

Hot Topics

Related Articles