ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കും; കര്‍ശന നിര്‍ദ്ദേശം നല്‍കി മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഇൻഷുറൻസ് പരിരക്ഷ ഇല്ലാതെ നിരത്തില്‍ ഓടുന്ന വാഹനങ്ങള്‍ പരിശോധനയില്‍ പിടികൂടിയാല്‍ പിഴ മാത്രം അടച്ച്‌ പോകാമെന്ന് ഉടമകള്‍ കരുതണ്ട.ഇൻഷുറൻസ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ പിടികൂടിയാല്‍ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷുറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച്‌ കർശന നിർദ്ദേശം പൊലീസ് ഉദ്യോഗസ്ഥർക്ക് നല്‍കണമെന്നും കമ്മിഷൻ ഡി ജി പിയോട് ആവശ്യപ്പെട്ടു.

Advertisements

2022 ല്‍ പാലക്കാട് വാഹന പരിശോധനയ്ക്കിടെ ഇൻഷ്വറൻസില്ലാത്ത വാഹനം കസ്റ്റഡിയിലെടുക്കാതെ വിട്ടുനല്‍കിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കല്ലടികോട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ നടത്തിയ പരിശോധനയിലാണ് ഇൻഷുറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാള്‍ക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടു കൊടുത്തത്. വിമർശനം ഉയർന്നതോടെ എസ് ഐക്ക് മെമ്മോയും താക്കീതും നല്‍കിയിരുന്നു.

Hot Topics

Related Articles