ഓർത്തഡോക്സ് യാക്കോബായാ സഭ കേസ് ; വേഗം വിധി നടപ്പിലാക്കണം എന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി

ഓർത്തഡോക്സ് യാക്കോബായാ സഭ കേസിൽ എത്രയും വേഗം വിധി നടപ്പിലാക്കണം എന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഇന്ന് അഞ്ചു പള്ളികളുടെ പോലീസ് പ്രൊട്ടക്ഷന്റെ കേസ് പരിഗണിച്ചു.പുതിയ ബഞ്ചിൽ കാര്യങ്ങൾ കേൾക്കുകയ്യും ചെയ്തു . പോലീസിന് ഒരു അവസരം കൂടെ കൊടുക്കാം എന്നും,കാര്യങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യം കോടതിക്ക് ഉണ്ട് എന്നും ജസ്റ്റിസ് അരുൺ കുമാർ വ്യക്തമാക്കി . പോലീസ് പള്ളികൾക്കു മുന്നിൽ ചെന്ന് നാടകം കാണിക്കുകയാണ് എന്നും കോടതി വിധികളെ മനഃപൂർവ്വമായി വൈകിപ്പിക്കുവാൻ ഉള്ള ശ്രമം ആണ് നടക്കുന്നത് എന്നു മലങ്കര സഭയുടെ വക്കീൽ ശ്രീകുമാർ കോടതിയെ ധരിപ്പിക്കുകയും ചെയ്തു. കോടതിക്ക് അത് കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് അറിയിച്ചു . ഈ പശ്ചാത്തലത്തിൽ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ലീഗൽ  സെല്ലിന്റെ ഒരു യോഗം അടിയന്തിരമായി പരിശുദ്ധ ബാവാതിരുമേനിയുടെ അധ്യക്ഷതയിൽ ഇന്ന് മൂന്നുമണിക്ക് ചേരുന്നതാണ് എന്ന് സഭാ കേന്ദ്രം അറിയിച്ചു.

Advertisements

Hot Topics

Related Articles