തിരുവനന്തപുരം: പേരൂർക്കടയിൽ പ്രഭാത സവാരിക്കിറങ്ങിയ പ്രാദേശിക കോൺഗ്രസ് നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ശാസ്തമംഗലം ശ്രീരംഗം ലെയിൻ ഹൗസ് നമ്പർ 29 മീനാ ഭവനിൽ കൃഷ്ണൻ നായരുടെ മകൻ വനജകുമാർ (52) ആണ് മരിച്ചത്.
കോൺഗ്രസ് വട്ടിയൂർക്കാവ് ബ്ലോക്ക് സെക്രട്ടറിയായിരുന്നു. പുലർച്ചെ ആറോടെ പാങ്ങോട് സൈനിക ക്യാമ്പിന് സമീപത്തെ എടിഎം കൗണ്ടറിനു മുന്നിൽ റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ പൂജപ്പുര പൊലീസിൽ വിവരമറിയിച്ചു. പാങ്ങോടുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.