കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുന്നതിനിടെ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട പ്രതി പിടിയിൽ : പിടിയിലായത് തിരുവല്ല സ്വദേശി

ആലപ്പുഴ : പൊലീസിന് സ്ഥിരം തലവേദനയായ നിരവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ  തിരുവല്ല നെടുംപുറം കണ്ണാറച്ചിറയിൽ വിഷ്ണു ഉല്ലാസ് ഒടുവിൽ  ആലപ്പുഴ പോലീസിന്റെ പിടിയിൽ. നിരവധി കേസുകളിലെ പ്രതി. കുറ്റിക്കാട്ടിലും മാളങ്ങളിലും വരെ ഒളിച്ചിരിക്കും. പിടിക്കപ്പെട്ടാൽ ജയിൽ ചാടും, പൊലീസിന്റെ കയ്യിൽ നിന്നു രക്ഷപ്പെടും.  പൊലീസിന് സ്ഥിരം തലവേദനയായ നിരവധി ക്രിമിനൽ കേസുകളിൽ  പ്രതിയായ  തിരുവല്ല നെടുംപുറം കണ്ണാറച്ചിറയിൽ വിഷ്ണു ഉല്ലാസ് (29) യാണ് കോടതിയിൽ ഹാജരാക്കാൻ ജയിലിൽ നിന്നു കൊണ്ടുവരുന്നതിനിടെ പൊലീസിനെ വെട്ടിച്ചു കഴിഞ്ഞ ദിവസം കടന്നു കളഞ്ഞത്.

Advertisements

 രക്ഷപ്പെടുന്ന സമയത്ത് ഒരു കയ്യിൽ വിലങ്ങുണ്ടായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കയ്യിലേക്ക് അഴിച്ചുകെട്ടിയിരുന്നു. ശുചിമുറിയുടെ ജനാല തകർത്താണ് ഇയാൾ കടന്നുകളഞ്ഞത്. നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിൽ രാമങ്കരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോഴാണ് ഇയാൾ രക്ഷപ്പെട്ടത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽനിന്ന് വ്യാഴാഴ്ച രാത്രി 10ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.  രക്ഷപ്പെടുന്ന സമയത്ത് ഒരു കയ്യിൽ വിലങ്ങുണ്ടായിരുന്നു. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കയ്യിലേക്ക് അഴിച്ചുകെട്ടിയിരുന്നു. ശുചിമുറിയുടെ ജനാല തകർത്താണ് ഇയാൾ കടന്നുകളഞ്ഞത്.  വ്യാഴാഴ്ച രാത്രി 10ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം.

Hot Topics

Related Articles